Webdunia - Bharat's app for daily news and videos

Install App

വേടന്റെ ക്ഷമാപണത്തിനു 'ലൈക്ക്'; പാര്‍വതിയുടെ നിലപാട് ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ

Webdunia
തിങ്കള്‍, 14 ജൂണ്‍ 2021 (15:20 IST)
മി ടൂ ആരോപണത്തില്‍ പ്രതിരോധത്തിലായ റാപ്പര്‍ ഹിരണ്‍ദാസ് മുരളിയുടെ (വേടന്‍) ക്ഷമാപണ പോസ്റ്റിന് ലൈക്ക് നല്‍കിയ നടി പാര്‍വതി തിരുവോത്തിന്റെ നിലപാട് ചോദ്യം ചെയ്യപ്പെടുന്നു. മറ്റ് വഴികളൊന്നും ഇല്ലാതെ വന്നപ്പോള്‍ ആണ് വേടന്‍ മാപ്പ് ചോദിച്ചതെന്നും അത് ആത്മാര്‍ത്ഥമായ ക്ഷമാപണം അല്ലെന്നും നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അങ്ങനെയുള്ള പോസ്റ്റിന് താഴെ പാര്‍വതിയെ പോലൊരു നടി ലൈക്ക് അടിച്ചത് എന്തുകൊണ്ടാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നിരിക്കുകയാണ്. ആരോപണ വിധേയനെ പിന്തുണയ്ക്കുന്ന സമീപനമാണോ പാര്‍വതിയുടേതെന്ന് പലരും ഫെയ്‌സ്ബുക്കില്‍ ചോദിച്ചു. വേടന്റെ പോസ്റ്റിന് ലൈക്ക് നല്‍കിയ നടപടിയില്‍ വ്യക്തത വരുത്താന്‍ പാര്‍വതിക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് ചിലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപ് ഇതുപോലെ മാപ്പ് ചോദിച്ചാല്‍ അതിനെയും പാര്‍വതി അംഗീകരിക്കുമോ എന്ന് നിരവധി പേര്‍ ചോദിച്ചിരിക്കുന്നത്. വിവാദത്തില്‍ നടി പാര്‍വതി ഇതുവരെ പ്രതികരിച്ചിട്ടില്ല.  

തനിക്ക് നേര്‍ക്കുള്ള എല്ലാം വിമര്‍ശനങ്ങളും താഴ്മയോടെ ഉള്‍ക്കൊള്ളുകയും നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിര്‍വ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നുവെന്ന് വേടന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റിന് താഴെയാണ് പാര്‍വതി അടക്കമുള്ള ചില പ്രമുഖര്‍ ലൈക്ക് ചെയ്തിരിക്കുന്നത്. അനീതി നേരിടുന്ന എല്ലാവരോടും ഒപ്പം നിലയുറപ്പിക്കേണ്ട തന്നില്‍ നിന്ന് സ്ത്രീവിരുദ്ധമായ പെരുമാറ്റം ഉണ്ടാകരുതായിരുന്നു. അതോടെ നീതിയെ കുറിച്ചു പറയാനുള്ള അവകാശമാണ് താന്‍ നഷ്ടമാക്കിയതെന്നും വേടന്‍ ക്ഷമാപണ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എ ഐ സമൂഹത്തെ തന്നെ പുതുക്കിപണിയുന്നു, ടെക്നോളജി ജോലിയില്ലാതാക്കിയില്ലെന്നാണ് ചരിത്രമെന്ന് മോദി

മനുഷ്യ-വന്യജീവി സംഘര്‍ഷം: പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ സഹായം

വേനല്‍ച്ചൂട്: സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജോലി സമയത്തില്‍ പുനക്രമീകരണം

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി വളരെ നല്ല വ്യക്തി ബന്ധമാണെന്ന് ഡൊണാള്‍ഡ് ട്രംപ്

2026ൽ തമിഴ്‌നാട് പിടിച്ചെടുക്കണം, പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി വിജയ്

അടുത്ത ലേഖനം
Show comments