Webdunia - Bharat's app for daily news and videos

Install App

ആമിയില്‍ നിന്നും പുറത്തായതാണോ ?; കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാ ബാലന്‍ രംഗത്ത്

ആമിയില്‍ നിന്നും പുറത്തായതാണോ ?; കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാ ബാലന്‍ രംഗത്ത്

Webdunia
വെള്ളി, 26 ജനുവരി 2018 (13:31 IST)
ആമിയില്‍ നിന്നും വിദ്യ ബാലന്‍ പിന്മാറിയത് നന്നായെന്ന സംവിധായകന്‍ കമലിന്റെ പ്രസ്‌താവനയ്‌ക്കെതിരെ ചുട്ടമറുപടിയുമാ‍യി ബോളിവുഡ് നടി വിദ്യാ ബാലന്‍ രംഗത്ത്.

ആമിയുമായി ബന്ധപ്പെട്ട കമലിന്റെ വാക്കുകള്‍ പ്രതികരണം അര്‍ഹിക്കുന്നുണ്ടെന്ന് താന്‍ കരുതുന്നില്ല. ഞങ്ങളുടെ വീക്ഷണങ്ങള്‍ തെറ്റായി പോയി. ഞാന്‍ ഈ സിനിമ ചെയ്യാന്‍ ഒരുക്കമാണെങ്കില്‍ അഞ്ചു വര്‍ഷം വരെ കാത്തിരിക്കാമെന്നാണ് കമല്‍ പറഞ്ഞിരുന്നത്. ശക്തമായ കഥാപാത്രമായിരുന്നു ഇത്, അതിനാല്‍ മാധവിക്കുട്ടി എന്ന വ്യക്തിയെ പഠിക്കാനും
തയ്യാറെടുപ്പുകള്‍ നടത്താനും സമയം ആവശ്യമായിരുന്നുവെന്നും വിദ്യാ ബാലന്‍ പറഞ്ഞു.

എന്നാല്‍ ഞാന്‍ ഉദ്ദേശിച്ചതു പോലെയല്ല തുടര്‍ന്ന് നടന്നത്. ഇതിനിടെ ഞങ്ങളുടെ വീക്ഷണങ്ങള്‍ തെറ്റാണെന്ന് മനസിലായതോടെ ഞാന്‍ ഉദ്ദേശിച്ചതു പോലെ കാര്യങ്ങള്‍ നീങ്ങിയില്ല. തുടര്‍ന്നാണ് ആമിയില്‍ നിന്നും താന്‍ പിന്മാറിയതെന്നും ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വിദ്യ വ്യക്തമാക്കുന്നു.

സ്‌ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രീതി പണ്ടു മുതലേ നടക്കുന്നുണ്ട്. സംഭവിച്ചതെല്ലാം നല്ലതിനായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒന്നരവര്‍ഷം മുന്‍പ് ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തതാണെന്നും വിദ്യാ ബാലന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ, കോണ്‍ഗ്രസിന് 2.45 കോടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പുറത്ത്

അടുത്ത ലേഖനം
Show comments