താങ്ക് യു തങ്കമേ; എനിക്ക് നല്ലൊരു ജീവിതം സമ്മാനിച്ചതിന് നന്ദി; നയൻതാരയോട് വിഘ്നേഷ്

നയൻതാരയും വിജയ് സേതുപതിയും ഒന്നിച്ച നാനും റൗഡി താൻ എന്ന ചിത്രം റിലീസായിട്ട് നാലു വർഷം പൂർത്തിയായി.

തുമ്പി എബ്രഹാം
ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (13:26 IST)
വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള പ്രണയം ആരാധകരുടെ ഇടയിൽ ഏറെ ആഘോഷിക്കപ്പെട്ട ഒന്നാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ നയൻതാരയോട് ഒരു വലിയ നന്ദി അറിയിച്ചുകൊണ്ടുള്ള വിഘ്നേഷിന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വൈറലാകുന്നത്. നയൻസിനെ തങ്കമേ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് വിഘ്നേഷ് പോസ്റ്റ് ആരംഭിക്കുന്നത്.
 
നയൻതാരയും വിജയ് സേതുപതിയും ഒന്നിച്ച നാനും റൗഡി താൻ എന്ന ചിത്രം റിലീസായിട്ട് നാലു വർഷം പൂർത്തിയായി. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രം ഹിറ്റായത് സംവിധായകന്‍റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായിരുന്നു.
 
ഇക്കഴിഞ്ഞ ദിവസമാണ് വിഗ്നേഷ് നയന്താരക്കൊപ്പമുള്ള ഒരു ചിത്രവും അതിനു അടിക്കുറിപ്പായി 'താങ്ക് യു തങ്കമേ' എന്ന വാചകവുമായി എത്തിയത്
 
"നിന്നെ കണ്ടത്തിൽപിന്നെയുള്ള നിമിഷങ്ങൾ മധുരം നിറഞ്ഞവയായിരുന്നു. ഈ ദിവസത്തിന് ഞാൻ നന്ദി പറയുന്നു. ഈ ചിത്രം ചെയ്യാൻ തയാറായതിന് നന്ദി," വിഗ്നേഷ് കുറിക്കുന്നു. വിഗ്നേഷ് നിർമ്മിക്കുന്ന 'നെട്രി കൺ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും പിഴയും

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

അടുത്ത ലേഖനം
Show comments