Webdunia - Bharat's app for daily news and videos

Install App

സുധയുടെ തിരക്കഥ ഇഷ്‌ടമായില്ല, വെട്രിമാരന്‍ ബിസി; അറ്റ്‌ലിക്ക് ഡേറ്റ് നല്‍‌കി വിജയ് !

സുബിന്‍ ജോഷി
ബുധന്‍, 1 ഏപ്രില്‍ 2020 (20:21 IST)
മാസ്റ്ററിന് ശേഷം വിജയ് അഭിനയിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് എ ആര്‍ മുരുഗദാസാണ്. മുരുഗദാസിന് നറുക്ക് വീഴുന്നതിന് മുമ്പ് സുധാ കൊംഗാര, വെട്രിമാരന്‍, മഗിഴ് തിരുമേനി, മോഹന്‍‌രാജ തുടങ്ങിയവരെ അടുത്ത ചിത്രത്തിനായി വിജയ് പരിഗണിച്ചിരുന്നു.
 
സുധ പറഞ്ഞ കഥ വിജയ്‌ക്ക് ഇഷ്‌ടമായിരുന്നു. എന്നാല്‍ തിരക്കഥ ഇഷ്‌ടപ്പെട്ടില്ല. അതുകൊണ്ടുതന്നെ അതില്‍ മാറ്റങ്ങള്‍ വരുത്തി കൊണ്ടുവരാനാണ് വിജയ് നല്‍കിയ നിര്‍ദ്ദേശം. മഗിഴ്‌ തിരുമേനി അഭിനയത്തിലും തന്‍റെ പുതിയ സിനിമയിലും തിരക്കിലായതുകൊണ്ട് വിജയ്‌ക്ക് പറ്റിയ കഥ ചെയ്യാനായില്ല. വെട്രിമാരന്‍ മറ്റ് പ്രൊജക്ടുകളില്‍ ബിസിയാണ്.
 
ഒടുവില്‍ എ ആര്‍ മുരുഗദാസിനെ തന്നെ തന്‍റെ അടുത്ത സിനിമ വിജയ് ഏല്‍പ്പിച്ചു. തുപ്പാക്കിയുടെ രണ്ടാം ഭാഗം ചെയ്യാനാണ് ആലോചിക്കുന്നത്. എന്നാല്‍ ആ സിനിമയ്‌ക്ക് ശേഷം സുധയുടെ തിരക്കഥ ശരിയായാല്‍ അത് ചെയ്യാനാണ് വിജയ് തീരുമാനിച്ചിരുന്നത്.
 
എന്നാല്‍ തനിക്ക് തിരക്കഥ ശരിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന് സുധ അറിയിച്ചതിനെ തുടര്‍ന്ന് വിജയ് മറ്റ് ചോയ്‌സുകള്‍ നോക്കി. തുപ്പാക്കി 2 കഴിഞ്ഞാല്‍ വിജയ് വീണ്ടും അറ്റ്‌ലിയുമായി ഒത്തുചേരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അറ്റ്‌ലി പറഞ്ഞ ഒരു ആക്ഷന്‍ ത്രില്ലര്‍ സ്റ്റോറി വിജയ്‌ക്ക് ഗംഭീരമായി ഇഷ്ടമായത്രേ.
 
തെരി, മെര്‍‌സല്‍, ബിഗില്‍ എന്നിവയാണ് അറ്റ്‌ലി സംവിധാനം ചെയ്‌ത വിജയ് ചിത്രങ്ങള്‍. ഇവ മൂന്നും ബ്ലോക്‍ബസ്റ്റര്‍ വിജയം നേടിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments