Webdunia - Bharat's app for daily news and videos

Install App

‘നീങ്കെ കവലപ്പെടാതെ തമ്പീ, എതുവും ആകാത്’ - പട്ടാളക്കാരനുമായുള്ള വിജയുടെ ഫോൺ സംഭാഷണം വൈറൽ

Webdunia
ശനി, 2 മാര്‍ച്ച് 2019 (12:43 IST)
തമിഴ്‌നടന്‍ ദളപതി വിജയും പട്ടാള ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോണ്‍ സംഭാഷണം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. കൂടല്ലൂർ സ്വദേശിയായ തമിഴ്സെൽവനെ വിജയ് ഫോൺവിളിക്കുന്ന വിഡിയോ ക്ലിപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 
 
വിജയിന്റെ കടുത്ത ആരാധകനാണ് കൂടല്ലൂര്‍ സ്വദേശിയായ തമിഴ്‌സെല്‍വന്‍‍. 17 വര്‍ഷമായി അദ്ദേഹം ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്യുന്നു. അദ്ദേഹം തന്നെയാണ് ഓഡിയോ പുറത്തുവിട്ടതെന്നാണ് സൂചന. പുൽ‌വാമ ഭീകരാക്രമണത്തെ തുടർന്ന് അവധിയില്‍ ആയിരുന്ന പട്ടാളക്കാരില്‍ പലരെയും അടിയന്തരമായി അതിര്‍ത്തിയിലേക്ക് തിരിച്ചു വിളിച്ചിരുന്നു.
 
ഈ സാഹചര്യത്തില്‍ ലീവിന് വീട്ടിലെത്തിയ തമിഴ്സെൽവനേയും ആർമി തിരികെ വിളിച്ചിരുന്നു. തേനിയിലെ വിജയ് ഫാന്‍സ് അസോസിയേഷന്റെ അധ്യക്ഷന്‍ പാണ്ടി വഴിയാണ് തമിഴ്‌സെല്‍വന്റെ കാര്യം വിജയ് അറിയുന്നത്. അറിഞ്ഞതും തമിഴ്‌സെല്‍വനെ വിജയ് നേരിട്ട് വിളിക്കുകയായിരുന്നു.  
 
‘ജമ്മുവിലേക്ക് പോകുകയാണ് എന്ന് അറിഞ്ഞു. നിങ്ങള്‍ വിഷമിക്കേണ്ട, ഒരു പ്രശ്‌നവും ഉണ്ടാകില്ല. സന്തോഷവാനായി ഇരിക്കൂ. ജോലി കഴിഞ്ഞു തിരികെ വരുമ്പോള്‍ നമുക്ക് നേരിട്ട് കാണാം.’ വിജയ് പറഞ്ഞു. ഒരുപാട് നാളായി നിങ്ങനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നുവെന്നും വിളിച്ചതിൽ ഒരുപാട് നന്ദിയുണ്ടെന്നും വിജയോട് തമിഴ്സെൽവൻ മറുപടിയായി പറയുന്നതും വിഡിയോയിൽ കേൾക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബിജെപി അലവലാതി പാര്‍ട്ടിയായി മാറി; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ടര്‍ തേടി എഡിജിപി

അപമര്യാദയായി പെരുമാറരുത്; ശബരിമലയിലെത്തുന്ന അയ്യപ്പഭക്തന്മാരെ സ്വാമി എന്ന് സംബോധന ചെയ്യണമെന്ന് പോലീസിന് കര്‍ശന നിര്‍ദേശം

ഇന്ത്യക്കാരനായ 73 കാരന്‍ വിമാനത്തില്‍ വച്ച് 14 മണിക്കൂറിനിടെ പീഡിപ്പിച്ചത് നാലു സ്ത്രീകളെ; കേസെടുത്ത് സിംഗപ്പൂര്‍ പോലീസ്

അടുത്ത ലേഖനം
Show comments