വിജയ് ദേവരകൊണ്ടയ്ക്ക് ഷാഹിദ് കപൂറിനോട് അസൂയ? ഇതിത്തിരി കൂടിപ്പോയില്ലേ എന്ന് ആരാധകർ!

അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ കബീർ സിംഗിനെ കുറിച്ച് ഒരു ചടങിനിടെ അവതാരകൻ അഭിപ്രായം ചോദിച്ചപ്പോൾ ഞാനെന്തിനു ആ പടം കാണണം എന്നായിരുന്നു വിജയുടെ മറുപടി.

Webdunia
തിങ്കള്‍, 15 ജൂലൈ 2019 (10:24 IST)
ഒരൊറ്റ സിനിമ കാരണം സൗത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമായി മാറിയവരിൽ തെലുങ്ക് താരം വിജയ് ദേവരകൊണ്ടയുമുൺട്. അർജുൻ റെഡ്ഡി എന്ന ചിത്രം ഭാഷകൾ കടന്ന് യാത്രയാവുകയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തു. അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിംഗ് അടുത്തിടെയായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. 
 
ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമാകുകയും ചെയ്തിരിന്നു. ഒപ്പം നിരവധി വിമർശനങൾക്കും അത് കാരണമായി മാറിയിരുന്നു. ഹിന്ദിയില്‍ ഷാഹിദ് കപൂറായിരുന്നു ഈ റോളില്‍ എത്തിയിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ കബീര്‍ സിങ് കാണാന്‍ താല്‍പര്യമില്ലെന്ന് വിജയ് ദേവരകൊണ്ട തുറന്നുപറഞ്ഞിരുന്നു.
 
അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ കബീർ സിംഗിനെ കുറിച്ച് ഒരു ചടങിനിടെ അവതാരകൻ അഭിപ്രായം ചോദിച്ചപ്പോൾ ഞാനെന്തിനു ആ പടം കാണണം എന്നായിരുന്നു വിജയുടെ മറുപടി. "ഷാഹിദ് ആ ചിത്രം ചെയ്തു. ആ കഥാപാത്രത്തിലൂടെ അദ്ദേഹം സഞ്ചരിച്ചു. അതിന് ഞാന്‍ വീണ്ടും ആ ചിത്രം കാണേണ്ടതില്ല. എനിക്ക് സിനിമയുടെ കഥ അറിയാം. ഞാന്‍ ആ ചിത്രം ചെയ്തതാണ്. പിന്നെ എന്തിന് ആ സിനിമ ഞാന്‍ വീണ്ടും കാണണം.' - വിജയ് ചോദിച്ചു.
 
അതേസമയം, വിജയ്ക്ക് ഷാഹിദിനോട് അസൂയയും കുശുമ്പും ആണെന്നും അതിനാലാണ സിനിമ കാണാത്തതെന്നുമാണ് ഷാഹിദിന്റെ ഫാൻസ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം; ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

അടുത്ത ലേഖനം
Show comments