Webdunia - Bharat's app for daily news and videos

Install App

വേദിയില്‍ നിന്നും താഴെയിറങ്ങി വിജയ് സേതുപതിക്ക് ഉമ്മകൊടുത്ത് വിജയ്, തരംഗമായി മാസ്റ്റർ ഓഡിയോ ലോഞ്ചിലെ വീഡിയോ !

Webdunia
തിങ്കള്‍, 16 മാര്‍ച്ച് 2020 (13:47 IST)
ആരാധകർക്കും ഇഷ്ട താരങ്ങൾക്കും വിജയ് സേതുപതി നൽകറുള്ള സ്നേഹ ചുംബനം പല തവണ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ വിജയ് സേതുപതിക്ക് അതുപോലൊരു ചുംബനം നൽകിയിരിക്കുകയാണ് സാക്ഷാൻ വിജയ്. മാസ്റ്റർ സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയിലായിരുന്നു ആരാധകരെ ആവേശത്തിലാക്കി വിജയ് വിജയ് സേതുപതിക്ക് സ്നേഹ ചുംബനം നൽകിയത്. 
 
അങ്ങേയ്ക്ക് സ്നേഹ ചുംബനം നൽകിയ വിജയ് സേതുപതിക്ക് അതിപോലൊരു മുത്തം നൽകാനാകുമോ എന്നായിരുന്നു ഓഡിയോ ലോഞ്ചിനിടെ വിജയ് വേദിയിലെത്തിയപ്പോൾ അവതാരകയുടെ ചോദ്യം. ഉടൻ വിജയ് വേദിയിൽനിന്നും താഴിയിറങ്ങി വിജയ് സേതുപതിയുടെ സീറ്റിനരികിൽ എത്തി താരത്തെ കെട്ടിപ്പിടിച്ച് മുത്തം നൽകി. വിജയിയെ ഒരിക്കൽകൂടി കെട്ടീപ്പിടിച്ച് വിജയ് സേതുപതി സ്നേഹമറിയിച്ചു.
 
വലിയ കൂട്ടം ആരാധകരുടെ നടനാണ് വിജയ് സേതുപതി. ഈ സിനിമയിൽ വില്ലനായി അഭിനയിക്കാൻ അദ്ദേഹം സമ്മതിച്ചതിൽ ആശ്ചര്യം തോന്നി എന്നും വിജയ് ഓഡിയോ ലോഞ്ചിനിടെ പറഞ്ഞു. ' ഈ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോൾ മുതൽ അലോചിച്ചിട്ടുണ്ട്. എന്തിനാണ് അദ്ദേഹം ഒരു വില്ലൻ കഥാപാത്രം തിരഞ്ഞെടുത്തത് എന്ന്. അത് വിജയ് സേതുപതിയോട് ചോദിച്ചപ്പോൾ മാസ് ഡയലോഗുകൾക്കൊന്നും നിൽക്കാതെ 'നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
 
വിജയ് എന്ന പേര് സ്വന്തം പേരിനൊപ്പം മാത്രമല്ല, മനസിലും അദ്ദേഹം സൂക്ഷിക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ വലിയ സന്തോഷം തോന്നി. മസ്റ്റർ സിനിമയുടെ പാക്കപ്പ് ദിവസം വിജയ് സേതുപതി വിജയിയെ കെട്ടിപ്പിടിച്ച് സ്നേഹ ചുംബനം നൽകുന്നതിന്റെ ചിത്രങ്ങൾ നേരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടും തിരുവനന്തപുരത്തും

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി കാറിനുള്ളില്‍ വച്ചു; പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം: അലഹബാദ് ഹൈക്കോടതി

അടുത്ത ലേഖനം
Show comments