Webdunia - Bharat's app for daily news and videos

Install App

ശ്രീനിവാസൻ മുതൽ മോളി വരെ, ദേവനന്ദ് മുതൽ മാളു ഷെയ്ഖ് വരെ; മമ്മൂട്ടിയെന്ന മനുഷ്യസ്നേഹിയുടെ കരസ്പർശം

ഗോൾഡ ഡിസൂസ
ചൊവ്വ, 26 നവം‌ബര്‍ 2019 (11:07 IST)
മമ്മൂട്ടിയെന്ന മനുഷ്യന്റെ കരസ്പർശം അനുഭവിച്ചവർ നിരവധിയാണ്. പുറമേ ജാഡയാണെന്ന് മമ്മൂട്ടിയെ കുറിച്ച് പരക്കെ ഒരു സംസാരമുള്ളതാണ്. എന്നാൽ, അടുത്തറിഞ്ഞവർക്ക് അദ്ദേഹമൊരു സ്നേഹക്കട്ടിയാണെന്ന് തോന്നും. മമ്മൂട്ടിയെന്ന മനുഷ്യസ്നേഹിയെ മനസിലാക്കുന്നവർ അദ്ദേഹം ഒരു ജാഡക്കാരനോ അഹങ്കാരിയാണെനോ പറയില്ല. രോഗബാധിതരായ നിരവധി ആളുകളെ മമ്മൂട്ടി സഹായിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഒരു മമ്മൂട്ടി ആരാധകർ ഒരു സിനിമാ ഗ്രൂപ്പിൽ എഴുതിയ കുറിപ്പ് വൈറലാവുകയാണ്. 
 
ഫേസ്ബുക്ക് പോസ്റ്റിങ്ങനെ: 
 
ഒരിക്കൽ ശ്രീനിവാസൻ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുള്ളതാണ് തന്റെ കല്യാണത്തിന് താലി വാങ്ങിക്കാൻ കാശ് കൊടുത്തത് മമ്മൂട്ടിയാണെന്ന് ..
 
തന്റെ മോശം കാലത്ത് സഹായഹസ്തവുമായെത്തി തനിക്കൊരു സിനിമ സമ്മാനിച്ച മമ്മൂട്ടിയെക്കുറിച്ചു നിർമാതാവ് പി ശ്രീകുമാർ ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്
 
"നിങ്ങളങ്ങോട്ട് തിരിഞ്ഞു നടക്കുമ്പോൾ നിങ്ങൾക്കൊരു ദുഃഖം വന്നാൽ കണ്ണ്നീര് വീഴ്ത്തുന്നവനാണ് ആ മനുഷ്യൻ ....".
 
തെരുവ് നായയുടെ ആക്രമണത്തിനിരയായ മൂന്ന് വയസുകാരൻ ദേവാനന്ദിനെ ജീവിതത്തിലോട്ട് തിരികെ കൊണ്ട് വന്നതും അദ്ദേഹത്തിന്റെ കാരുണ്യ ഹസ്തങ്ങളായിരുന്നു..
 
അദ്ദേഹത്തിന്റെ ചുമതലയിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ എന്ന സംഘടനയിലൂടെ
അട്ടപ്പാടിയിലെ ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാർത്ഥിക്കൾക്ക് പഠനോപകാരണങ്ങൾ എത്തിച്ചതൊക്കെ അയാളിലെ കടമ തന്നെയാര്ന്നു ...
 
മാളു ഷെയ്‌ഖയെന്ന 21 കാരിയുടെ സിവിൽ സർവീസ് പഠനമെന്ന സ്വപ്നത്തിലേക്ക് വഴി തുറന്നതും നമ്മുടെ മമ്മൂട്ടിയെന്ന ആ കലാകാരൻ തന്നെയാണ് ..
 
ഇന്ന് ഇപ്പോൾ മോളിയെന്ന കലാകാരിയുടെ ചികിത്സ ചിലവ് മൊത്തവും സ്വയമേറ്റെടുക്കുമ്പോൾ അയാളെ ഇഷ്ട്ടപ്പെടുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ വളരെ സന്തോഷം തോന്നുന്നുണ്ട് ...
 
സമൂഹമാഗ്രഹിക്കുന്ന സമയങ്ങളിൽ ചിലയിടങ്ങളൊക്കെ അയാൾ ഓടിയെത്തുന്നുമുണ്ട് ..
 
വലിപ്പചെറുപ്പമില്ലാതെ സിനിമ മേഖലയിൽ ആരുടെയെങ്കിലുമൊക്കെ വീട്ടിൽ കല്യാണമോ ആഘോഷമോ എന്ത്‌ ആയാലും അയാൾ അവിടെ സാന്നിധ്യമാകാറുണ്ട് , സന്തോഷങ്ങളിൽ പങ്കെടുക്കാറുമുണ്ട് ..
 
ഇനിയവിടെയൊരു ദുഖമുണ്ടായാലും അയാൾ അവിടെയുണ്ടാകും .
 
ഇനി സിനിമയിലാണെങ്കിൽ പ്രതിഫലം വാങ്ങാതെ ഗംഭീരമാക്കിയ എത്രയോ മികച്ച സിനിമകൾ ..
 
മമ്മൂട്ടിയെന്ന നടന് ജാഡയാണ് , പരുക്കൻ സ്വഭാവമാണെന്ന് പലരുമൊക്കെ പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും
 
അകമേ അയാൾ ആരാണെന്ന് അടുത്തറിഞ്ഞവർക്കും ഒരുപക്ഷെ അയാൾക്കും മാത്രമേ അറിയാൻ കഴിയുമായിരിക്കു...
 
മമ്മൂക്ക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

അടുത്ത ലേഖനം
Show comments