Webdunia - Bharat's app for daily news and videos

Install App

വരത്തനിൽ നായിക ആകേണ്ടിയിരുന്നത് ജ്യോതിർമയി?

നിഹാരിക കെ എസ്
ഞായര്‍, 13 ഒക്‌ടോബര്‍ 2024 (16:32 IST)
പതിനൊന്ന് വർഷത്തിലധികമായി ജ്യോതിർമയിയെ സ്‌ക്രീനിൽ കണ്ടിട്ട്. ഒരുപാട് മാറിയിരിക്കുന്നു. മലയാളികൾക്ക് കണ്ട് പരിചയമുള്ള ജ്യോതിർമയിയേ അല്ല ഇപ്പോൾ. ലുക്ക് കൊണ്ടും നിലപാടുകൾ കൊണ്ടും ജ്യോതിർമയി തന്റെ ആരാധകരെ വിസ്മയിപ്പിക്കുകയാണ്. സംവിധായകനും ഭർത്താവുമായ അമൽ നീരദിന്റെ ബോഗെയിൻവില്ല എന്ന സിനിമയിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വരവ് നടത്തുകയാണ് നടി. 
 
ബോഗെയ്ന്‍വില്ലയില്‍ താൻ അഭിനയിക്കണമെന്ന് അമലിന്റെ നിര്‍ബന്ധമായിരുന്നു എന്നാണ് താരം പറയുന്നത്. താരമൂല്യമുള്ളൊരു നടിയെ ഉള്‍പ്പെടുത്തി സിനിമ ചെയ്യുന്നതല്ലേ നല്ലതെന്ന എന്റെ ചോദ്യത്തെ അമ്മ തുടക്കത്തിലേ തള്ളിക്കളഞ്ഞുവെന്നാണ് ജ്യോതിര്‍മയി പറയുന്നത്. ജ്യോതി ചെയ്തില്ലെങ്കില്‍ മറ്റൊരാളെ വച്ച് ചെയ്യുകയില്ലെന്ന് അമല്‍ തറപ്പിച്ചു പറഞ്ഞു. ഞാന്‍ വീണ്ടും അഭിനയിച്ചു കാണണമെന്ന് എന്റെ അമ്മയും ഏറെ ആഗ്രഹിച്ചിരുന്നു. അമ്മയുടേയും അമലിന്റേയും നിരന്തര പ്രോത്സാഹനമാണ് എന്നെ ഈ സിനിമയിലേക്ക് എത്തിച്ചതെന്നും താരം ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 
അതേസമയം, ബോഗെയ്ന്‍വില്ലയ്ക്ക് മുമ്പ് അമലിന്റെ തന്നെ മറ്റൊരു പ്രൊജക്ടിന്റെ ഭാഗമാകാന്‍ ഒരുങ്ങിയിരുന്നു. ആ സമയത്താണ് അമ്മയ്ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. അതോടെ അത് ഒഴിവാക്കിയെന്നാണ് താരം പറയുന്നത്. ഇതോടെ, ജ്യോതിർമയി ചെയ്യാനിരുന്ന സിനിമ വരത്തൻ ആണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടുപിടുത്തം. ഫഹദ് ഫാസിലിന്റെ നായികയായി വരാനായിരുന്നോ ജ്യോതിർമയിയും അമലും പ്ലാൻ ചെയ്തിരുന്നതെന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് വരത്തനിൽ നായികയായത്. ഐശ്വര്യ മനോഹരമാക്കിയ സിനിമയാണ് വരത്തൻ.
 
ഒക്ടോബര്‍ 17 നാണ് ബൊഗെയ്ന്‍വില്ലയുടെ റിലീസ്. ചിത്രത്തില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചുവടുവെക്കുന്ന സ്തുതി ഗാനം വൈറലായി മാറിയിരുന്നു. വീണ നന്ദകുമാര്‍, ഷറഫുദ്ദീന്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. ലാജോ ജോസിന്റെ റൂത്തിന്റെ ലോകം നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments