കാതടിപ്പിക്കുന്ന അലറൽ; പ്രതികരിച്ച് കങ്കുവയുടെ നിർമാതാവ്

നിഹാരിക കെ എസ്
ശനി, 16 നവം‌ബര്‍ 2024 (08:40 IST)
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ഫാന്റസി പിരീഡ് ഡ്രാമ ചിത്രമാണ് 'കങ്കുവ'. വലിയ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് എങ്ങുനിന്നും ലഭിക്കുന്നത്. സിനിമയിലെ അമിത ശബ്ദത്തെയും പശ്ചാത്തല സംഗീതത്തെയും വിമർശിച്ച് കൊണ്ട് നിരവധി പരാതികൾ സോഷ്യൽ മീഡിയയിൽ ഉയർന്നു. ഇപ്പോഴിതാ സിനിമയുടെ നിർമാതാവായ കെഇ ജ്ഞാനവേൽ രാജ തന്നെ ഈ പരാതികളോട് പ്രതികരിച്ചിരിക്കുകയാണ്.
 
ചിത്രത്തിൻറെ മൊത്തം ശബ്ദത്തിൽ പ്രശ്നമുണ്ടെന്ന് തങ്ങൾക്ക് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ എക്സിബിറ്റർമാരുമായും ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും ചിത്രത്തിന്റെ സൗണ്ട് ലെവൽ രണ്ട് പോയിന്റ് കുറക്കാൻ ആവശ്യപ്പെട്ടെന്നും ജ്ഞാനവേൽ രാജ കൂട്ടിച്ചേർത്തു. ഇന്ന് രാത്രി മുതലോ നാളെ രാവിലെയോ ആരംഭിക്കുന്ന ഷോകൾ ഈ പ്രശ്നം പരിഹരിച്ചുകൊണ്ടാകും പ്രദർശനം ആരംഭിക്കുന്നത് എന്നും കെഇ ജ്ഞാനവേൽ രാജ പറഞ്ഞു.
 
അതേസമയം, നല്ലതെന്നു പറയാൻ ഒന്നുമില്ലാത്ത സിനിമയാണെന്നാണ് 'കങ്കുവ'യെ കുറിച്ച് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സിനിമ കണ്ട എല്ലാവരും ഒരുപോലെ കുറ്റപ്പെടുത്തുന്ന മേഖലയാണ് സൗണ്ട് ഡിസൈനിങ്. കേൾവി ശക്തി പോലും അടിച്ചുപോകുന്ന തരത്തിലുള്ള അലർച്ചയാണ് തിയറ്ററിൽ കേൾക്കുന്നതെന്നാണ് പ്രേക്ഷകരുടെ വിമർശനം. കങ്കുവയിലെ ശബ്ദം 105 ഡെസിബർ വരെ ഉയർന്നെന്നാണ് പ്രേക്ഷകർ പറയുന്നത്. കങ്കുവയിലെ ഒരു സീനിൽ 105 ഡെസിബൽ ശബ്ദം ഫോണിൽ രേഖപ്പെടുത്തിയതിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ല, ഭക്തരെ അത് ബോധ്യപ്പെടുത്തണം: ഹൈക്കോടതി

മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങിനിടെ 150 അടി ഉയരത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍; താഴെയിറക്കാന്‍ നടപടികള്‍ സ്വീകരിച്ചു

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പാസോ സ്‌പോട്ട് ബുക്കിംഗ് പാസോ ഉള്ള ഭക്തരെ മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതി: ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

അടുത്ത ലേഖനം
Show comments