'അവൾ എന്നിലെ ശൂന്യത ഇല്ലാതാക്കി': ശോഭിതയെക്കുറിച്ച് നാഗ ചൈതന്യ

നിഹാരിക കെ എസ്
തിങ്കള്‍, 25 നവം‌ബര്‍ 2024 (09:50 IST)
തെന്നിന്ത്യൻ താരങ്ങളായ നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹം ഡിസംബറിലാണ് നടക്കുക. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിലെ മുത്തച്ഛൻ അക്കിനേനി നാഗേശ്വര റാവുവിന്റെ പ്രതിമയ്ക്ക് മുന്നിൽ വച്ചാകും വിവാഹം. വിവാഹ ഒരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് ശോഭിതയേക്കുറിച്ചും വിവാഹ ഒരുക്കങ്ങളേക്കുറിച്ചുമുള്ള നാഗ ചൈതന്യയുടെ വാക്കുകളാണ്.
 
ശോഭിതയുമായി ആഴത്തിലുള്ള ബന്ധമാണ് തനിക്കുള്ളത് എന്നാണ് നാഗ ചൈതന്യ പറയിക്കുന്നത്. ശോഭിതയ്‌ക്കൊപ്പം പുതിയ യാത്ര തുടങ്ങാനും ഒന്നിച്ചുള്ള ജീവിതം ആഘോഷമാക്കാനും കാത്തിരിക്കുകയാണ് താനെന്നും തങ്ങൾ തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണ് എന്നും നടൻ പറയുന്നു. അവൾ എന്നെ വളരെ മനോഹരമായാണ് മനസിലാക്കിയത്. എന്നിലെ ശൂന്യത അവൾ നീക്കി. ഇത് മനോഹരമായ യാത്രയായിരിക്കും.- നാഗ ചൈതന്യ പറഞ്ഞു.
 
വിവാഹത്തിനായി വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നും താരം പറഞ്ഞു. അന്നപൂർണ സ്റ്റുഡിയോ ഞങ്ങളോട് വളരെ ചേർന്നു നിൽക്കുന്നതാണ്. മുത്തച്ഛന്റെ പ്രതിമയ്ക്ക് മുന്നിൽ വച്ച് വിവാഹം നടത്തുക എന്നതും അനുഗ്രഹം വാങ്ങുക എന്നതും കുടുംബം നേരത്തെ ആലോചിച്ച് തീരുമാനിച്ചതാണ്. ഞങ്ങളുടെ കുടുംബങ്ങൾ ഒന്നിച്ച് ആഘോഷിക്കാനായി കാത്തിരിക്കുകയാണ്.- നാഗചൈതന്യ പറഞ്ഞു. ഡിസംബർ നാലിന് വിവാഹം നടക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments