Webdunia - Bharat's app for daily news and videos

Install App

വീട്ടുകാർക്ക് നൽകിയ വാക്ക് പാലിച്ചു, സഹതാരത്തോട് പ്രണയമെന്ന് തുറന്നു പറച്ചിൽ; ചർച്ചയായി നവ്യയുടെ ജീവിതം

മകൻ പ്രാപ്തിയായ ശേഷമാണ് നവ്യ സിനിമയിലേക്ക് തിരികെ വന്നത്.

നിഹാരിക കെ.എസ്
ചൊവ്വ, 22 ഏപ്രില്‍ 2025 (14:35 IST)
കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു നടി നവ്യ നായരുടെ വിവാഹം. മുംബൈയിൽ സെറ്റിൽഡായ മലയാളിയും ബിസിനസുകാരനുമായ സന്തോഷ് മേനോനാണ് നവ്യയെ താലി ചാർത്തിയത്. സിനിമ ഉപേക്ഷിച്ച് കുടുംബ ജീവിതവുമായി നവ്യ മുന്നോട്ട് പോയി. മകൻ പിറന്നു. മകൻ പ്രാപ്തിയായ ശേഷമാണ് നവ്യ സിനിമയിലേക്ക് തിരികെ വന്നത്. വിവാഹ ജീവിതത്തെ കുറിച്ചും വിവാഹത്തിന് മുൻപ് തനിക്കുണ്ടായ പ്രണയ ബന്ധത്തെ കുറിച്ചുമെല്ലാം മുൻപൊരിക്കൽ നവ്യ തുറന്നു പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ആരാധകർ ഇപ്പോൾ വീണ്ടും ചർച്ചയാക്കുന്നത്.
 
വീട്ടുകാരാണ് നവ്യയ്ക്ക് വേണ്ടി സന്തോഷിനെ കണ്ടെത്തിയത്. ഇരുവരും തമ്മിൽ പത്ത് വയസ് പ്രായവ്യത്യാസമുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. വീട്ടുകാർ നവ്യയെ സിനിമയിലേക്ക് വിട്ടത് തന്നെ ചില നിബന്ധനകൾ ഒക്കെ വെച്ചിട്ടായിരുന്നു. പ്രണയിക്കില്ല, പഠനം മുടക്കില്ല, ഫോൺ ചോദിക്കില്ല എന്നീ മൂന്ന് കാര്യങ്ങളിൽ താൻ ഉറപ്പ് നൽകിയ ശേഷമാണ് മാതാപിതാക്കൾ സിനിമയിൽ അഭിനയിക്കാൻ തന്നെ അനുവദിച്ചതെന്ന് നവ്യ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. 
 
എന്നാൽ, നായിക റോളിൽ സജീവമായിരുന്ന കാലത്ത് നവ്യയക്ക് ഒരു പ്രണയമുണ്ടായിരുന്നു. എന്നാൽ ഏത് താരത്തോടായിരുന്നു പ്രണയമെന്നത് നവ്യ വെളിപ്പെടുത്തിയിട്ടില്ല. അതങ്ങനെ തന്നെ നിൽക്കട്ടെ എന്നാണ് നവ്യയുടെ അഭിപ്രായം. കുറച്ച് നാളുകളായി നവ്യയ്ക്കൊപ്പം ഭർത്താവ് സന്തോഷിനെ കാണാതായതോടെയാണ് താരത്തിന്റെ ​ദാമ്പത്യം ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായത്. ഭർത്താവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടൊന്നും നവ്യ പ്രതികരിക്കാതെയായതോടെയാണ് ഇരുവരും വേർപിരിഞ്ഞുവോ എന്നുള്ള സംശയം ആരാധകർക്ക് ഉണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Trump Tariffs: വ്യാപാരയുദ്ധം ശീതയുദ്ധമായോ?, അമേരിക്കയ്ക്ക് ബോയിംഗ് ജെറ്റ് തിരികെ നൽകി ചൈന, സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ പരീക്ഷിച്ച് വെല്ലുവിളി

തിരൂരില്‍ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി, വീട്ടിലെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടു; യുവതി അറസ്റ്റില്‍

വ്യാജ സർട്ടിഫിക്കറ്റുകൾ വ്യാപകം, ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ച് ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികൾ

പെണ്‍വാണിഭവും നടത്തിയിരുന്നു, സിനിമാ നടന്‍മാരുമായി അടുപ്പം; തസ്ലിമയില്‍ നിന്ന് ലഭിക്കേണ്ടത് നിര്‍ണായക വിവരങ്ങള്‍

വന്ദേ ഭാരതിന്റെ സുരക്ഷയില്‍ ആശങ്ക: പശുവിനെ ഇടിച്ചാല്‍ പോലും പാളം തെറ്റാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments