ആരാണ് പറഞ്ഞത് രൺവീറിന്റെ പണം അതിൽ ഉണ്ടെന്ന്, ആ ചിത്രം നിർമ്മിച്ചത് ഞാനാണ്, ദീപീകയുടെ മറുപടി, വീഡിയോ !

Webdunia
ശനി, 4 ജനുവരി 2020 (15:24 IST)
ആസിഡ് ആക്രമണ ഇരകളുടെ കഥപറയുന്ന സിനിമ ഛപാക് പ്രമേയം കൊണ്ട് ഇന്ത്യൻ സിനിമ ലോകത്ത് സജീവ ചർച്ചയാണ്. ഇപ്പോഴിതാ തന്റെ പണം കൊണ്ടാണ് സിനിമ സിനിമ നിർമ്മിച്ചത് എന്നും രൺവീറിന്റെ പണം ഛപാക്കിനായി ഉപയോഗിച്ചിട്ടില്ല എന്നും തുറന്നു വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഛപാക്കിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം.
 
ചിത്രം നിർമ്മിക്കുന്നതിനായി രൺവീർ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്ന് ചോദിച്ച മാധ്യമ പ്രവർത്തകർക്ക് അൽപ്പം കടുപ്പിച്ച് തന്നെയാണ് ദീപിക മറുപടി നൽകിയത്. 'ഒരു നിർമ്മാതാവ് എന്ന നിലയിൽ എന്റെ പണമാണ് ഛപാക് നിർമ്മിക്കാൻ ചിലവിട്ടത്. രൺവീറിന്റെ പണം സിനിമക്കായി ഉപയോഗിച്ചു എന്ന് ആരാണ് പറഞ്ഞത്' എന്നും താരം മാധ്യമപ്രവർത്തകനോട് ചോദിച്ചു.
 
ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഛപാക് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകേട്ട് കരഞ്ഞ ലക്ഷ്മിയെ ദീപിക ആശ്വസിപ്പിക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ദീപിക കാരണം ആസിഡ് ആക്രമണത്തിന് ഇരയായവരോടുള്ള ലോകത്തിന്റെ സമീപനത്തിൽ മാറ്റം വന്നിട്ടുണ്ട് എന്നും അതിന് നന്ദി പറയുന്നത് ദീപികയോടാണ് എന്നും ലക്ഷ്മി അഗർവാൾ ചടങ്ങിൽ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments