Webdunia - Bharat's app for daily news and videos

Install App

അവള്‍ മാത്രമായിരുന്നു മഞ്ജു വാര്യരുടെ ആ പറച്ചിലിന് പിന്നില്‍ !

മഞ്ജു വാര്യരുടെ ആ പറച്ചിലിന് പിന്നിലാരാണെന്ന് അറിയാമോ...?

Webdunia
തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (17:17 IST)
കേരളത്തിലുള്ള ഒട്ടുമിക്ക എല്ലാ ഭാഷകളും പയറ്റി തെളിഞ്ഞ ഒരു നടനാണ് മമ്മൂട്ടി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല. അതിനു ശേഷം മമ്മൂട്ടിയെ പിന്തുടര്‍ന്ന് ദിലീപ്, ജയസൂര്യ എന്നിവരും ഭാഷകള്‍ വച്ച് കളിച്ചവരാണ്. ആ ശ്രേണിയിലേക്ക് ഇപ്പോള്‍ ഇതാ മഞ്ജു വാര്യരും എത്തിയിരിക്കുന്ന. മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ഉദാഹരണം സുജാതയിലാണ് തനി വള്ളുവനാടന്‍ മലയാളവുമായി മഞ്ജു എത്തുന്നത്.
 
തിരുവനന്തപുരത്തുള്ള ഒരു ചെങ്കല്‍ചൂളയിലെ സുജാത എന്ന കഥാപാത്രമായിട്ടാണ് മഞ്ജു ഈ ചിത്രത്തിലെത്തുന്നത്. തിരുവനന്തപുരം ഭാഷയില്‍ നിന്നും ഏറെ വ്യത്യസ്തമായ വള്ളുവനാടന്‍ മലയാളമാണ് മഞ്ജു ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇത് മഞ്ജുവിനെ പഠിപ്പിച്ചതാവട്ടെ സിനിമാ - നാടക നടിയും ശബ്ദ കലാകാരിയുമായ സ്മിത അംബുവാണ്. സിനിമയുടെ ഡബ്ബിങ് സമയത്താണ് തന്നെ വിളിച്ചതെന്ന് സ്മിത പറയുന്നു.   
 
ഷൂട്ടിങ് നടക്കുന്ന വേളയില്‍തന്നെ മഞ്ജു ചുങ്കല്‍ചൂളയിലെ ആളുകളുമായി ഇടപഴകുകയും അവരുടെ സംസാര രീതികള്‍ പഠിക്കുകയും ചെയ്തിരുന്നു. ഡബ്ബിങ് ചെയ്യുമ്പോള്‍ ഓരോ ഡയലോഗും ശ്രദ്ധിച്ച് അതില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയായിരുന്നു അവര്‍ മുന്നോട്ട് പോയത്. ഓരോന്നും കൃത്യമായി തന്നെ വേണമെന്ന് ആ ടീമിന് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും സ്മിത പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടുമോഷണത്തിനെതിരെ വോട്ടർ അധികാർ യാത്ര, പുതിയ പോരാട്ടത്തിന് ബിഹാറിൽ തുടക്കമിട്ട് രാഹുൽ

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : തെലുങ്കാനയിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം കേരളത്തിൽ നിന്നുള്ള ചില ട്രെയിനുകൾക്ക് ഒക്ടോബറിൽ നിയന്ത്രണം

സ്വാതന്ത്യദിനം: 1090 പേർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

ടിടിഐ വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിൻ്റെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർക്കും

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

അടുത്ത ലേഖനം
Show comments