Webdunia - Bharat's app for daily news and videos

Install App

മഞ്ജു മതി, മോഹൻലാലിന്റെ ആ പിടിവാശിയുടെ കാ‍രണമിതോ?

മഞ്ജുവും മോഹൻലാലും, ഒരു അപാര ജോഡി!

Webdunia
ഞായര്‍, 2 ഡിസം‌ബര്‍ 2018 (11:34 IST)
തുടർച്ചയായി മോഹൻലാൽ തന്റെ നായികയായി തിരഞ്ഞെടുക്കുന്നത് മഞ്ജു വാര്യരെയാണ്. മഞ്ജുവിന്റെ അഭിനയ വൈഭവം കൊണ്ടും കഴിവ് കൊണ്ടും ഏത് വേഷവും മികച്ചതാക്കാൻ മഞ്ജുവിന് കഴിയുമെന്ന് സംവിധായകനോളം തന്നെ ഉറപ്പ് മോഹൻലാലിനും ഉണ്ടെന്ന് പറയാം.
 
നീണ്ട പതിനാലു വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ മഞ്ജു ഏറ്റവും കൂടുതൽ പെയർ ആയി അഭിനയിച്ചത് മോഹൻലാലിനൊപ്പം ആയിരുന്നു. മോഹൻലാൽ ആരാധകർ ഏറെ കാത്തിരിക്കുന്ന ഒടിയൻ, ലൂസിഫർ, ഷൂട്ടിംഗ് ആരംഭിച്ച മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങി എല്ലാ ചിത്രങ്ങളിലും മഞ്ജു വാര്യരുണ്ട്. 
 
ഓടിയനിലെ മോഹൻലാലിന്റേയും മഞ്ജു വാര്യരുടെയും കഥാപാത്രങ്ങളെ ആകാംക്ഷയോടെയാണ് ആരാധകർ ഉറ്റു നോക്കിയിരിക്കുന്നത്. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ കാത്തിരിക്കുന്നത് ഒരു സ്വപ്ന വേഷത്തിനാണ്. രണ്ടാമൂഴത്തിനായാണ് മഞ്ജു കാത്തിരിക്കുന്നത്. 
 
ദ്രൗപതിയായി പലരുടെയും പേര് ഉയർന്നു കേട്ടെങ്കിലും മഞ്ജു വാര്യർ രണ്ടാമൂഴത്തിൽ ദ്രൗപതിയാകാൻ ഏറെ ആഗ്രഹിക്കുന്നുണ്ട്. ദ്രൗപതിയാകാൻ ഏറ്റവും അനുയോജ്യ അവർ തന്നെയാണെന്നാണ് ആരാധകരുടെ അഭിപ്രായം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അവന്തികയുടെ ആരോപണത്തിനു 'പഴയ മെസേജ്' കൊണ്ട് മറുപടി; ഗുരുതര ആരോപണങ്ങളെ കുറിച്ച് ഒരു വാക്ക് പോലും പ്രതികരിക്കാതെ രാഹുല്‍

സർക്കാർ ഓഫീസിലെ ശുചിമുറിയിൽ ഒളിക്യാമറ; ഡ്രൈവർ അറസ്റ്റിൽ

Rahul Mankoottathil: സത്യമല്ലെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കാമായിരുന്നുവല്ലോ?: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉമ തോമസ്

Rahul Mankoottathil: ഇനി രക്ഷയില്ല, രാജി തന്നെ ശരണം; രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി, ഹൈക്കമാൻഡും കൈയ്യൊഴിഞ്ഞു

Rahul Mankoottathil: 'അതെങ്ങനാ, കൂടെ കിടന്നവനല്ലേ രാപ്പനിയറിയൂ'; രാഹുൽ വിഷയത്തിൽ ഷാഫിയെ വിമർശിച്ച് ടി വി രാജേഷ്

അടുത്ത ലേഖനം
Show comments