Webdunia - Bharat's app for daily news and videos

Install App

100 കോടി തന്നാലും പറ്റില്ലെന്ന് നയൻതാര; അന്ന് സംഭവിച്ചത്

കരിയറിൽ പല സിനിമകളും നയൻതാര വേണ്ടെന്ന് വെച്ചിട്ടുണ്ട്.

നിഹാരിക കെ.എസ്
ബുധന്‍, 28 മെയ് 2025 (16:34 IST)
രജനികാന്ത് മുതൽ ധനുഷ് വരെയുള്ള ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പവും അഭിനയിച്ച നടിയാണ് നയൻതാര. കോടികളാണ് താരത്തിന്റെ പ്രതിഫലം. തമിഴിലും തെലുങ്കിലും വാങ്ങുന്നതിന്റെ പകുതി പ്രതിഫലമാണ് നയൻതാര മലയാളത്തിൽ നിന്നും വാങ്ങുന്നത്.

കരിയറിൽ പല സിനിമകളും നയൻതാര വേണ്ടെന്ന് വെച്ചിട്ടുണ്ട്. അതിലൊന്നാണ് 2022 ൽ പുറത്തിറങ്ങിയ ലെജന്റ് എന്ന സിനിമ. ശരവണൻ ആയിരുന്നു ഈ സിനിമയിലെ നായകൻ. ബോളിവുഡ് താരം ഉർവശി റട്ടോലയായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. ഉർവശിക്ക് പകരം ആദ്യം നായികയായി പരി​ഗണിച്ചത് നയൻതാരയെയായിരുന്നു. 
 
നയൻ‌താര ഈ സിനിമ നിരസിച്ചു. റിപ്പോർട്ടുകൾ പ്രകാരം ലെജന്റിൽ നയൻതാരയെ നായികയായി ലഭിക്കാൻ ശരവണൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ ഈ കാസ്റ്റിം​ഗ് നടന്നില്ല. തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലു ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് പല തവണ നയൻതാരയെ ശരവണൻ വീട്ടിൽ പോയി കണ്ടിരുന്നുവത്രേ. ആ സമയം വാങ്ങുന്ന പ്രതിഫലത്തിന്റെ ഇരട്ടി തുകയായിരുന്നു ശരവണൻ നയന്താരയ്ക്കായി ഓഫർ ചെയ്തിരുന്നത്. എന്നാൽ നയൻതാര സിനിമയ്ക്ക് ഒപ്പ് വെച്ചില്ല.
 
നയൻതാരയു‍ടെ വീടിന് മുന്നിൽ എപ്പോഴും ലക്ഷ്വറി കാർ കാണുമായിരുന്നു. അത് ശരവണന്റെ കാറായിരുന്നു. പല തവണ വീട്ടിലെത്തി സംസാരിച്ച് നോക്കി. എന്നാൽ നയൻതാര തയ്യാറായില്ല. നൂറ് കോ‌ടി തന്നാലും ഈ സിനിമയിൽ അഭിനയിക്കില്ലെന്ന തീരുമാനത്തിലായിരുന്നു നയൻതാരയെന്നും ചെയ്യാർ ബാലു പറഞ്ഞു. അന്ന് വലിയ തിരക്കുകളിലാണ് കരിയറിൽ നയൻതാര. ഏതായാലും ആ സിനിമ നയൻതാര വേണ്ടെന്ന് വെച്ചത് നന്നായി. സിനിമ തിയേറ്ററിൽ പരാജയപ്പെട്ടു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ 104 സ്‌കൂളുകള്‍ മയക്കുമരുന്ന് ഹോട്ട്സ്പോട്ടുകള്‍; തിരുവനന്തപുരം ജില്ലയില്‍ മാത്രം 43

ചൈനീസ് പ്രസിഡന്റിന്റെ മകള്‍ അമേരിക്കയില്‍; നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് ട്രംപ് അനുയായി

നേഴ്‌സ് ഫോണില്‍ മുഴുകി നവജാതശിശുവിന്റെ തള്ളവിരല്‍ മുറിച്ചുമാറ്റി; സംഭവം വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമുണ്ടെന്ന് പിവി അന്‍വര്‍; പണവുമായി ചിലര്‍ എത്തുന്നു

ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ബിരുദ ഓണേഴ്സ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

അടുത്ത ലേഖനം
Show comments