‘രാജു ലൂസിഫറിന്റെ തിരക്കിലായിരുന്നു, ശല്യപ്പെടുത്താൻ പാടില്ലല്ലോ’ - മധുരരാജയിൽ പൃഥ്വിരാജിനെ വിളിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് വൈശാഖ്

Webdunia
വെള്ളി, 12 ഏപ്രില്‍ 2019 (17:21 IST)
പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത മധുരരാജ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. പക്കാ ഫാമിലി പക്കേജ്ഡ് ആണ് ചിത്രമെന്നാണ് സൂചന. പോക്കിരിരാജയില്‍ പൃഥ്വിരാജാണ് മമ്മൂട്ടിക്കൊപ്പമെങ്കില്‍ മധുരരാജയില്‍ അത് തമിഴ് താരം ജയ് ആണ്. 
 
എന്തുകൊണ്ടാണ് ചിത്രത്തില്‍ നിന്ന് പൃഥ്വിരാജിനെ ഒഴിവാക്കിയത് എന്ന ചോദ്യം ആരാധകരും ചോദിച്ചിരുന്നു. ഇപ്പോഴിതാ, മധുരരാജയിൽ എന്തുകൊണ്ടാണ് രാജുവിനെ വിളിക്കാത്തതെന്ന് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് വൈശാഖ്.  
 
‘മധുരരാജയില്‍ രാജുവിനെ നന്നായിട്ട് മിസ് ചെയ്തു. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിന്റെ തിരക്കുകളിലായിരുന്നു രാജു. ആ സമയത്ത് തന്നെയായിരുന്നു മധുരരാജയുടെ ഷൂട്ടിങ്ങും. അതുകൊണ്ടാണ് അദ്ദേഹത്തിന് അഭിനയിക്കാന്‍ കഴിയാതെ പോയത്. ഇക്കാര്യം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. അത്ര വലിയൊരു സിനിമയുടെ തിരക്കിലായതുകൊണ്ട് ശല്യപ്പെടുത്താന്‍ പറ്റില്ലല്ലോ.’ - വൈശാഖ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കാലുകള്‍ കെട്ടിയിട്ട നിലയില്‍ പോക്‌സോ പ്രതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

അടുത്ത ലേഖനം
Show comments