ഐശ്വര്യ റായിയെ ഒഴിവാക്കി സൽമാൻ ഖാൻ, മോശമായി പോയെന്ന് ആരാധകർ

Webdunia
ചൊവ്വ, 21 മെയ് 2019 (09:10 IST)
പുതുമുഖങ്ങളായ ഷര്‍മിന്‍ സെഗാള്‍, മീസാന്‍ എന്നിവ‍ർ അഭിനേതാക്കാളാകുന്ന പുതിയ ചിത്രമാണ് മലാൽ. ചിത്രം ജൂൺ 29ന് റിലീസിനെത്തുകയാണ്. സഞ്ജയ് ലീല ബന്‍സാലിയുടെ അനന്തരവൾ ഷര്‍മിന്‍ സെഗാളിന്റെ ആദ്യ ചിത്രമാണിത്. 
 
നായികയായി തിളങ്ങുന്ന ഷ‍ർമിന് സൽമാൻ ആശംസകൾ നേ‍ർന്നത് ട്വിറ്ററിൽ തരംഗമായിരിക്കുകയാണ്.  ഷ‍ർമീനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചായിരുന്നു സൽമാന്റെ ആശംസ. എന്നാൽ, ചിത്രത്തിൽ ഐശ്വര്യ റായിയെ ക്രോപ്പ് ചെയ്തിരിക്കുന്നത് ആരാധകരെ ചൊടിപ്പിച്ചു.
 
സൽമാനും ഐശ്വര്യയും ഒന്നിച്ച ഹം ദിൽ കേ ചുകേ സനത്തിലെ ബാല താരമായിരുന്നു ഷ‍ർമീൻ. ചിത്രത്തിന്റെ സെറ്റിൽ കേക്ക് കട്ട് ചെയ്യുന്ന ഷ‍ർമീന്റെ ചിത്രമാണ് സൽമാൻ ട്വിറ്ററിൽ പങ്കുവെച്ചത്. താരമായി നീ വളരട്ടെ എന്നാണ് സൽമാന്റെ ആശംസ. 
 
പങ്ക് വെച്ച ചിത്രത്തിൽ പിങ്ക് ലൈഹങ്കയിൽ സൽമാന്റെ അരികിൽ നിൽക്കുന്നത് ഐശ്വര്യയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. മുഖം കാണിക്കാതെ ക്രോപ്പ് ചെയ്താണ് സൽമാൻ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ആഖോം കി എന്ന ഗാനരംഗത്തിനിടക്കാണ് കേക്ക് കട്ട് ചെയ്തതെന്നും ആരാധക‍ർ കണ്ടെത്തിയിട്ടുണ്ട്. ഒരു കാലത്ത് ബോളിവുഡ് ആഘോഷിച്ച ഒന്നായിരുന്നു സല്‍മാന്‍- ഐശ്വര്യ താരങ്ങളുടെ പ്രണയം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments