Webdunia - Bharat's app for daily news and videos

Install App

ജാൻ‌വിയുടെ അഴകിന് പിന്നിലെ രഹസ്യം ഈ ഫിറ്റ്നസ് കാര്യങ്ങളാണ് !

Webdunia
ശനി, 2 ഫെബ്രുവരി 2019 (15:51 IST)
ശ്രീദേവിയുടെ മകൾ ജാൻ‌വി ഇപ്പോൽ ബോളിവുഡിലെ സൌന്ദര്യ റാണിയാ‍ണ് എന്ന് പറയാം. വടിവൊത്ത ശരീരവും ആരും കൊതിക്കുന്ന അഴകുമാണ് ജാൻ‌വിയെ എപ്പോഴും ശ്രദ്ദേയയാക്കുന്നത്. ജാൻ‌വിയുടെ ചിത്രങ്ങൾക്കെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ കൂട്ടം ആരാധകർ തന്നെയുണ്ട്.
 
എന്താണ് ജാൻ‌വി കപൂറിന്റെ അഴകിന് പിന്നിലെ രഹസ്യം എന്നറിയാമോ ? ജാൻ‌വി ഫിറ്റ്നസിനും വർക്കൌട്ടിനും നൽകുന്ന പ്രാധാന്യവും, കഴിക്കുന്ന ആഹരവുമാണ് താരത്തെ അതീവ സുന്ദരിയായി നിൽനിർത്തുന്നത്.ജിമ്മിൽ മണിക്കൂറുകളോളമാണ് ജാൻ‌വി വർക്കൌട്ട് ചെയ്യുക. അതും ബോളിവുഡ് താരങ്ങളുടെ ഇഷ്ട ട്രെയ്‌നറായ യാഷ്മിന്‍ കറാച്ചിവാലക്ക് കീഴിൽ. 
 
താരത്തിന്റെ ഫിറ്റ്നസ് അഡിക്ഷനെ കളിയാക്കി അച്ഛൻ ബോണി കപൂർ അയച്ച വാട്ട്സ്‌ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ജാൻ‌വി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത് ഏറെ ശ്രദ്ദിക്കപ്പെട്ടിരുന്നു. കാര്‍ഡിയോ, വെയ്റ്റ് ലിഫ്റ്റിങ് വ്യായാമങ്ങളാണ് ജിമ്മിലധികവും ജാൻ‌വി ചെയ്യാറുള്ളത്. 
 
ഇത് കൂടാതെ ദിവസവും നീന്തുന്നതിനും ജോഗിങ്ങിനുമായി ജാൻ‌വി സമയം മാറ്റിവക്കുകയും ചെയ്യും. താരത്തിന്റെ ശരീര വടിവിന് പിന്നിലെ രഹസ്യം ഇതാണ്. ജീവിത ക്രമത്തിലും ഭക്ഷണ കാര്യത്തിലും ഏറെ ശ്രദ്ധിക്കുന്ന ആളാണ് ജാൻ‌വി കപൂർ. രാവിലെ ഉണർന്നാൽ ആദ്യം രണ്ട് ഗ്ലാസ് വെള്ളമാണ് കുടിക്കുക. 
 
അതുപോലെ പുറത്തുനിന്നു ഭക്ഷണം കഴിക്കുന്ന ശീലം കുറവാണ്. ആരോഗ്യകരവും സൌന്ദര്യം സംരക്ഷിക്കുന്നതുമായ ഭക്ഷണങ്ങൾ മാത്രമാണ് ജാൻ‌വിയുടെ മെനുവിലുള്ളത്. വെജിറ്റബിള്‍ സൂപ്പ്, വേവിച്ച പച്ചക്കറി, ഗ്രില്‍ ചെയ്ത മത്സ്യം തുടങ്ങിയവയാണ് ജാൻ‌വി അത്താഴത്തിന് കഴിക്കാറുള്ളത്. അതും ഉറങ്ങുന്നതിന് മൂന്ന് മണിക്കൂറുകൾക്ക് മുൻപ് തന്നെ അത്തഴം കഴിക്കും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments