Webdunia - Bharat's app for daily news and videos

Install App

മാനസികമായി തളര്‍ന്ന നിമിഷങ്ങള്‍, ഭര്‍ത്താവിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍... അഞ്ചരമാസം ഗര്‍ഭിണിയെന്ന് നടി യാമി ഗൗതം

കെ ആര്‍ അനൂപ്
വെള്ളി, 9 ഫെബ്രുവരി 2024 (09:15 IST)
Yami Gautam Dhar
ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് യാമി ഗൗതം.കന്നഡ ചിത്രമായ 'ഉല്ലാസ ഉത്സാഹ'യിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് പഞ്ചാബി, തെലുങ്ക്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലുള്ള സിനിമകളിലും സാന്നിധ്യം അറിയിച്ചു. മലയാളത്തില്‍ പൃഥ്വിരാജിന്റെ നായികയായി. ഹീറോ ആയിരുന്നു ആ ചിത്രം. നടിയുടെ പുതിയ ചിത്രമായ ആര്‍ട്ടിക്കിള്‍ 370യുടെ ട്രെയിലര്‍ ലോഞ്ചിനിടെ താന്‍ ഗര്‍ഭിണിയാണെന്ന് വിവരം പങ്കുവെച്ചിരിക്കുകയാണ് നടി.
 
നടിയുടെ കൂടെ ഭര്‍ത്താവ് ആദിത്യ ധറും ഉണ്ടായിരുന്നു. ജീവിതത്തില്‍ വലിയൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണെന്നും താന്‍ അഞ്ചര മാസം ഗര്‍ഭിണിയാണെന്നും യാമി പറഞ്ഞു. ഗര്‍ഭകാലത്തും നേരത്തെ ഒപ്പ് വെച്ച സിനിമകള്‍ തീര്‍ക്കുന്ന തിരക്കിലായിരുന്നു നടി. ഗര്‍ഭകാലത്തെ ഷൂട്ടിംഗ് അനുഭവങ്ങളും നടി പങ്കുവച്ചു.
ചിത്രീകരണത്തിന് ഇടയുള്ള ചില നിമിഷങ്ങള്‍ മാനസികമായി തളര്‍ന്നു പോകുന്നതായിരുന്നു എന്നും എന്നാല്‍ ഭര്‍ത്താവ് ആദിത്യ തന്റെ അരികിലില്ലായിരുന്നെങ്കില്‍ ഇതെങ്ങനെ തരണം ചെയ്യുമെന്ന് അറിയില്ലായിരുന്നുവെന്നും യാമി പറഞ്ഞു.
 
രണ്ടുവര്‍ഷത്തോളം ഡേറ്റിങ്ങില്‍ ആയിരുന്നു യാമിയും ആദിത്യയും. 2021 ജൂണിലായിരുന്നു ഇരുവരും വിവാഹിതരായത്.ആര്‍ട്ടിക്കിള്‍ 370യില്‍ യാമി ഗൗതമും പ്രിയാമണിയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments