Webdunia - Bharat's app for daily news and videos

Install App

ജീവിതകാലം മുഴുവൻ ആ മോഹൻലാൽ ചിത്രമെനിക്ക് ബാധ്യത ആയി – തുറന്നു പറഞ്ഞു ചിത്ര

Webdunia
ശനി, 9 മാര്‍ച്ച് 2019 (12:34 IST)
മലയാള സിനിമയിലെ മിന്നും താരമായിരുന്നു ഒരുകാലത്തു ചിത്ര. ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ ചിത്ര ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് ശ്രദ്ധേയ ആയത്. അമരം, ദേവാസുരം, പാഥേയം, ഏകലവ്യന്‍, പൊന്നുച്ചാമി, ആറാം തമ്ബുരാന്‍, ഏകലവ്യന്‍, തുടങ്ങി ,സൂത്രധാരന്‍ വരലെയുള്ള സിനിമകളില്‍ ശ്രദ്ധേയമായ വേഷമായിരുന്നു ചിത്രയ്ക്ക് ലഭിച്ചത്. 
 
ദേവാസുരത്തിലെ കഥാപാത്രം തനിക്ക് ജീവിതത്തില്‍ തന്നെ ബാധ്യതയായി മാറിയതിനെക്കുറിച്ചാണ് താരം പറയുന്നത്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അവര്‍ ഇതേക്കുറിച്ച്‌ വ്യക്തമാക്കിയത്.
മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ദേവാസുരം. സുഭദ്രാമ്മ എന്ന കഥാപാത്രത്തെയായിരുന്നു ചിത്ര അവതരിപ്പിച്ചത്. 
 
വേശ്യയുടെ വേഷമായതിനാല്‍ സിനിമ സ്വീകരിക്കേണ്ടെന്ന നിലപാടിലായിരുന്നു അച്ഛനും താനുമെന്ന് താരം പറയുന്നു. ശശിയേട്ടന്റെ നിർബന്ധത്തിലാണ് ആ കഥാപാത്രം ചെയ്യാമെന്നേറ്റത്. ദേവാസുരത്തിലെ ആ വേഷം നന്നായെന്ന് പറഞ്ഞ് പിന്നീട് പലരും അഭിനന്ദിച്ചിരുന്നു. പക്ഷേ, അതിനുശേഷം അത്തരം കഥാപാത്രങ്ങള്‍ക്കായി മാത്രം തന്നെ സംവിധായകര്‍ വിളിക്കുന്ന അവസ്ഥയുണ്ടായി.
 
മദാലസ വേഷത്തിലേക്കായാണ് പലരും പിന്നീട് തന്നെ സമീപിച്ചതെന്നും താരം പറയുന്നു. ആറാം തമ്പുരാനിലെ തോട്ടത്തില്‍ മീനാക്ഷിയും സൂത്രധാരനിലെ കഥാപാത്രം വരെ ആ തരത്തിലുള്ളതായിരുന്നു. ഇത്തരം കഥാപാത്രങ്ങളോട് നോ പറയുമ്പോള്‍ ചിത്ര ചെയ്യേണ്ട, വേറെ താരത്തെ വിളിച്ചോളാമെന്നായിരുന്നു സംവിധായകരുടെ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ തെറ്റുകളുടെ ഉത്തരവാദിത്തം സമൂഹത്തിനും; കുട്ടികളെ മാത്രം പഴിക്കുമ്പോള്‍ നാം മറന്നുപോകുന്നത്

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്ക് ഇന്ത്യയിലേക്ക്, എയര്‍ടെലുമായി കരാര്‍ ഒപ്പിട്ടു; ജിയോയ്ക്ക് പണി!

കോട്ടയം മെഡിക്കല്‍ കോളേജില്‍ നേഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ചു; നേഴ്‌സിങ് ട്രെയിനിയായ യുവാവ് അറസ്റ്റില്‍

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സിപിഎം ആണെന്ന് ആരോപണം

പരീക്ഷ എഴുതാന്‍ പോകുന്നതിനിടെ ദളിത് വിദ്യാര്‍ത്ഥിയുടെ വിരലുകള്‍ മുറിച്ചുമാറ്റി; സംഭവം തമിഴ്‌നാട്ടില്‍

അടുത്ത ലേഖനം
Show comments