Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനുഷ്കയ്ക്ക് തടി കൂടി, സംവിധായകന്‍ കുഴപ്പത്തിലായി; ബാഹുബലി2 അവതാളത്തില്‍ !

ബാഹുബലി പ്രതിസന്ധിയിലായതിന് കാരണം നായിക!

അനുഷ്കയ്ക്ക് തടി കൂടി, സംവിധായകന്‍ കുഴപ്പത്തിലായി; ബാഹുബലി2 അവതാളത്തില്‍ !
, വ്യാഴം, 18 ഓഗസ്റ്റ് 2016 (14:44 IST)
നടിക്ക് തടി കൂടിയത് സംവിധായകനും മൊത്തം സിനിമാ യൂണിറ്റിനും തലവേദനയാകുന്നു. നടി അനുഷ്ക ഷെട്ടിയുടെ അമിതമായ തടിയാണ് ബാഹുബലി 2വിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. 
 
‘ഇഞ്ചിയിടുപ്പഴകി’ എന്ന ചിത്രത്തിനായി അനുഷ്ക അമിതമായി ശരീരഭാരം വര്‍ദ്ധിപ്പിച്ചിരുന്നു. അതിന് ശേഷം ബാഹുബലി 2വിനായി തടികുറയ്ക്കാന്‍ കിണഞ്ഞ് ശ്രമിച്ചിട്ടും കുറയുന്നില്ലത്രേ. എസ് എസ് രാജമൌലിയാകട്ടെ സിനിമ സമയത്തിന് തീര്‍ക്കാനുള്ള സമ്മര്‍ദ്ദത്തിലുമാണ്.
 
കുതിരപ്പുറത്ത് പാഞ്ഞുപോകുകയും വാള്‍പ്പയറ്റ് ഉള്‍പ്പടെയുള്ള യുദ്ധമുറകള്‍ അവതരിപ്പിക്കുകയും ചെയ്യേണ്ടതാണ് ഈ സിനിമയില്‍ അനുഷ്ക. എന്നാല്‍ ശരീരഭാരം അമിതമായി വര്‍ദ്ധിച്ചത് കാരണം ഇതിനൊന്നുമാകാതെ അനുഷ്ക ബുദ്ധിമുട്ടുമ്പോള്‍ കുഴപ്പത്തിലായിരിക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ രാജമൌലിയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശാന്തിഗിരി നവതി പുരസ്കാരം മമ്മൂട്ടിക്ക്