Webdunia - Bharat's app for daily news and videos

Install App

അന്ന് മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റില്‍ നിന്നും ദിലീപ് ഇറങ്ങിയത് കണ്ണീരോടെയായിരുന്നു!

ദിലീപിന്റെ കണ്ണില്‍ നിന്നും ഉറ്റിവീണ കണ്ണുനീര്‍ തുള്ളി കണ്ട് അദ്ദേഹത്തിന്റെ ഹൃദയം വേദനിച്ചു!

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (13:03 IST)
എല്ലാ നടീനടന്മാരേ പോലെ തന്നെ കഷ്ടപ്പെട്ടായിരുന്നു ഗോപാലകൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്‍ ദിലീപ് ആയി മാറിയത്. സ്വന്തം കയ്യിലിരുപ്പു കൊണ്ട് തന്നെ അത് ഇല്ലാതാക്കിയെന്നും ഇപ്പോള്‍ സംസാരമുണ്ട്. നടിയെ ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന താരത്തെ കുറിച്ച് പല കഥകളും പുറത്തുവരുന്നുണ്ട്. ഇക്കൂട്ടത്തില്‍ ദിലീപ് എങ്ങനെയാണ് സംവിധായകന്‍ കമലിന്റെ അസി. ഡയറക്ടര്‍ ആയതെന്നും പറയുന്നുണ്ട്. 
 
മോഹന്‍ലാലിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത വിഷ്ണുലോകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ഗോപാലകൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്‍ എത്തിയത് കമലിന്റെ സഹസംവിധായകന്‍ ആകണം എന്നാഗ്രഹിച്ചായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ജി സുരേഷ് കുമാറിനെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് സമീപിച്ചത്. 
 
എന്നാല്‍, നിലവില്‍ ഒരുപാട് സഹസംവിധായകര്‍ ഉണ്ടായിരുന്നതിനാല്‍ ഒരാളെ കൂടി വെക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു സുരേഷിന്റെ മറുപടി. അദ്ദേഹത്തിന്റെ മറുപടി കേട്ട് നിരാശനായ ദിലീപിന്റെ കണ്ണുകള്‍ നിറഞ്ഞു. ദിലീപിന്റെ കണ്ണില്‍ നിന്നും ഉറ്റിവീണ കണ്ണുനീര്‍ തുള്ളി കണ്ട് സുരേഷിന്റെ ഹൃദയം വേദനിച്ചുവത്രേ. അങ്ങനെ, ദിലീപിനെ തിരിച്ചുവിളിച്ച് കമലിന്റെ അസി. ആക്കുകയായിരുന്നു. അവിടെ നിന്നുമായിരുന്നു ദിലീപ് എന്ന നടന്‍ ജനിച്ചത്.

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നാം ലോക മഹായുദ്ധം അത്ര അകലെയല്ല; സെലെന്‍സ്‌കിക്കും ട്രംപിന്റെ താക്കീത്

ഉയര്‍ത്താന്‍ ശ്രമിച്ചത് 270 കിലോ; ഗോള്‍ഡ് മെഡലിസ്റ്റ് യഷ്തിക ആചാര്യയ്ക്ക് ദാരുണാന്ത്യം

ബസിന്റെ പെര്‍മിറ്റ് പുതുക്കുന്നതിനിടെ കൈക്കൂലി; ആര്‍ടിഒ വിജിലന്‍സ് കസ്റ്റഡിയില്‍, വീട്ടില്‍ നിന്ന് 50 ലേറെ വിദേശമദ്യ കുപ്പികള്‍ പിടിച്ചെടുത്തു

എം.ബി.രാജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കാതെ സതീശനും ചെന്നിത്തലയും; നാണംകെട്ടെന്ന് കോണ്‍ഗ്രസില്‍ വിമര്‍ശനം

വയറിളക്കത്തിനു കാരണമാകുന്ന ബാക്ടീരിയയുള്ള ഗംഗാജലം കുടിക്കാന്‍ പറ്റുമെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments