അമ്മയുടെ യോഗത്തില്‍ മോഹന്‍ലാല്‍ തലകുനിച്ച് ഇരുന്നതിന് ഒരു കാരണമുണ്ട്, ചിരിക്കരുത്!

മോഹന്‍ലാല്‍ ആലോചിക്കുകയായിരുന്നില്ല, അദ്ദേഹം പണിപ്പുരയിലായിരുന്നു!

Webdunia
ചൊവ്വ, 4 ജൂലൈ 2017 (12:02 IST)
നടി ആക്രമിക്കപ്പെട്ടതിനു ശേഷം നടന്ന അമ്മയുടെ ആ‍ദ്യത്തെ മീറ്റിംഗ് ആയിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നത്. സംഭവം യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് എല്ലാവരും കരുതി. എന്നാല്‍, നടി ആക്രമിക്കപ്പെട്ടതോ സംഭവത്തില്‍ ദിലീപിനെ ചോദ്യം ചെയ്തതോ യോഗത്തില്‍ ചര്‍ച്ചയായില്ല. വാര്‍ത്താസമ്മേളനത്തില്‍ നടന്ന കാര്യങ്ങള്‍ ട്രോളര്‍മാര്‍ ഏറ്റുപിടിക്കുകയും ചെയ്തു.

ഇന്നസ്നെറ്റും മുകേഷും ഗണേഷും കൊടും‌പിരി കൊണ്ടപ്പോള്‍ മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ ഒന്നും മിണ്ടാതെ മാറി നില്‍ക്കുകയായിരുന്നു ചെയ്തത്. മാധ്യമങ്ങള്‍ മാത്രമല്ല ആരാധകരും ഇത് ശ്രദ്ധിച്ചു. ചുറ്റിലും അത്രയും വലിയ ബഹളം നടക്കുമ്പോഴും അതൊന്നും പ്രശ്നമാക്കാതെ മമ്മൂട്ടി ഇരുന്നുറങ്ങുകയായിരുന്നുവെന്നും ട്രോളര്‍മാര്‍ പറഞ്ഞിരുന്നു. ഇതിന്റെ രസകരമായ ട്രോളുകള്‍ വൈറലാവുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ ചിത്രം വരക്കുമ്പോള്‍, മമ്മൂട്ടി ഫോണില്‍ ഗെയിം കളിക്കുകയായിരുന്നു എന്നാണ് കാഴ്ചക്കാര്‍ പറയുന്നത്.

മോഹന്‍ലാല്‍ വളരെ 'സീരിയസായി' എന്തോ എഴുതുകയോ വരക്കുകയോ ചെയ്യുകയായിരുന്നു. ഇപ്പോഴിതാ, ലാല്‍ വരച്ച ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ട്രോളര്‍മാര്‍ . അമ്മ മീറ്റിങില്‍ മോഹന്‍ലാല്‍ വരച്ച ചിത്രം വൈറലാകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ട്രോള്‍ നവമാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നത്. ഒരു 'കംപ്ലീറ്റ് ആന'യെ ആണത്രെ ലാല്‍ ഇത്ര ഗൗരവത്തോടെ വരച്ചത്.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments