ആദ്യം അതിനൊരു തീരുമാനമാകട്ടെ, പിന്നെയാകാം സിനിമാഭിനയം‍; അനുഷ്ക പറയുന്നു !

അനുഷ്ക സിനിമകള്‍ ഒഴിവാക്കുന്നതിന് ഇതാണോ കാരണം ?

Webdunia
ശനി, 24 ജൂണ്‍ 2017 (12:09 IST)
ഇന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഇന്ന് അനുഷ്‌ക ഷെട്ടി. ബാഹുബലിയിലെ ദേവസേനയെ അവതരിപ്പിച്ചതോടെയാണ് ഇന്ത്യന്‍ സിനിമലോകത്ത് സ്വന്തം ഡിമാന്‍റ്  ഉയര്‍ത്താന്‍ അനുഷ്‌കയ്ക്ക് കഴിഞ്ഞത്. ബാഹുബലിയുടെ വിജയത്തോടെ തെലുങ്കും തമിഴും കന്നടയും കടന്ന് ബോളിവുഡില്‍ നിന്നുവരെ അനുഷ്‌കയെ തേടി അവസരങ്ങള്‍ എത്തിയിരിക്കുകയാണ്.
 
ഇതിനിടയിലാണ് താരം സിനിമയില്‍ നിന്ന് അവധി എടുക്കുന്നു എന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ശരീരത്തിന്റെ ഭാരം കുറയ്ക്കാനാണു താരം അവധി എടുക്കുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇഞ്ചി ഇടിപ്പഴകടി എന്ന ചിത്രത്തിനു വേണ്ടിയാണ് താരം ഭാരം കൂട്ടിയത്. ഇതേതുടര്‍ന്ന് ഒരുപാട് പഴികളും താരത്തിന് കേള്‍ക്കേണ്ടി വരുകയും ചെയ്തിരുന്നു.
 
എന്തുതന്നെയായാലും തടി കുറച്ചിട്ടേ ഉള്ളു എന്ന ലക്ഷ്യത്തിലാണത്രെ താരം. അതിനിടെ ഉടന്‍തന്നെ താരം വിവാഹിതയാകുമെന്നും പ്രഭാസുമായി പ്രണയത്തിലാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ 35 വയസുള്ള അനുഷ്‌കയ്ക്കു വിവാഹം നടക്കാത്തത് ജാതകദോഷമുള്ളതിനാലാണെന്നും ദോഷം മാറാന്‍ ക്ഷേത്ര ദര്‍ശനം നടത്തിവരിയാണ് താരം ഇപ്പോളെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂര്‍ ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു

പിഎഫ് നോമിനി: പങ്കാളിക്കും മാതാപിതാക്കള്‍ക്കും തുല്യ അവകാശങ്ങള്‍

ഹോട്ടലില്‍ വെച്ച് പ്രമുഖ സംവിധായകനില്‍ നിന്ന് അപമാനം; സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി

രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം, പോലീസ് നടപടി പാടില്ലെന്ന് കോടതി, വിധി ബുധനാഴ്ച

ഇൻഡിഗോ പ്രതിസന്ധിയിൽ നിക്ഷേപകർക്ക് നഷ്ടം 37,000 കോടി, ആറാം ദിവസവും ഓഹരിയിൽ ഇടിവ്

അടുത്ത ലേഖനം
Show comments