ആയിഷയെ പ്രണയിച്ച വിനോദിനെ പോലെ, മേരിയെ പ്രണയിച്ച ജോർജിനെ പോലെ, നിവിൻ വീണ്ടും കാമുകനാകുന്നു!

നിവിൻ പോളി വീണ്ടും പ്രണയിക്കുന്നു!

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (15:15 IST)
വിനീത് ശ്രീനിവാസന്റെ 'മലർവാടി ആർട് ക്ലബ്' ആണ് നിവിൻ പോളിയുടെ ആദ്യ സിനിമയെങ്കിലും ഒരു നായകനെന്ന നിലയിൽ അദ്ദേഹത്തിനു ബ്രേക്ക് നൽകിയത് വിനീതിന്റെ തന്നെ 'തട്ടത്തിൻ മറയത്ത്' ആണ്. ആയിഷയെന്ന മുസ്ലിം യുവതിയെ പ്രണയിച്ച വിനോദെന്ന നായരു ചെക്കന്റെ കഥ കേരളക്കരയാകെ തരംഗം തീർത്തിരുന്നു. 
 
കുറച്ച് വർഷങ്ങൾക്ക് ശേഷം നിവിൻ വീണ്ടും വന്നു. മൂന്ന് പ്രണയ കഥയുമായി. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത 'പ്രേമ'ത്തിൽ നിവിൻ ജോർജ്ജായി. മൂന്ന് തവണ പ്രണയിച്ചു. മേരിയേയും മലർ മിസിനേയും സെലിനേയും ജോർജ് പ്രണയിച്ചു. നിവിന്റെ ഈ ചിത്രം കേരളവും കടന്ന് തമിഴ്നാട്ടിലും ആന്ധ്രയിലും തരംഗം സൃഷ്ടിച്ചു. 
 
പ്രേമത്തിനു ശേഷം നിവിൻ വീണ്ടും പ്രണയിക്കുന്നു, കാമുകനാകുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയമായ മോഹന്‍ലാല്‍ ചിത്രം 'പുലിമുരുകന്' ശേഷം വൈശാഖ് സംവിധാനം നിര്‍വഹിക്കുന്ന സിനിമയിലൂടെയാണ് നിവിൻ വീണ്ടും കാമുകനാകുന്നത്.
 
പുലിമുരുകന്റെ തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ തന്നെയാണ് നിവിന്‍പോളി ചിത്രത്തിന്റെയും രചന. സിനിമയില്‍ നിവിന്‍ പോളി ഒരു കോളേജ് വിദ്യാര്‍ഥിയായാണ് എത്തുന്നത്. ക്യാമ്പസ് പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

അടുത്ത ലേഖനം
Show comments