Webdunia - Bharat's app for daily news and videos

Install App

ആരുമൊന്ന് അമ്പരക്കും... ഷൂ കച്ചവടക്കാരനായ കാമുകന് ബോളിവുഡ് നടി നല്‍കിയ പിറന്നാള്‍ സമ്മാനം കണ്ടാല്‍ !

ഷൂ കച്ചവടക്കാരനായ കാമുകന് ബോളിവുഡ് നടി സോനം കപൂര്‍ നല്‍കിയ പിറന്നാള്‍ സമ്മാനം?

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (13:01 IST)
സെലിബ്രിറ്റികളുടെ പ്രണയവും വിവാഹ വിശേഷങ്ങളുമെല്ലാം അവര്‍ അറിയുന്നതിനു മുമ്പുതന്നെ പാപ്പരാസികളാണ് അറിയാറുള്ളത്. സ്വകാര്യതിയിലേക്കുള്ള കടന്നുകയറ്റമാണ് അതെന്ന് തോന്നിയേക്കാമെങ്കിലും ചിലപ്പോഴൊല്ലാം പപ്പരാസികളുടെ കണ്ടെത്തലുകളും ശരിയായ ചരിത്രമുണ്ട്. ഇപ്പോള്‍ ഇതാ അനില്‍ കപൂറിന്റെ മകളും ബോളിവുഡ് നടിയുമായ സോനം കപൂറാണ് പപ്പാരാസികളുടെ ഇര. താരത്തിന്റെ കാമുകന്‍ ഷൂസ് കച്ചവക്കാരാനാണെന്ന കണ്ടെത്തലുമായാണ് പപ്പരാസികള്‍ എത്തിയിരിക്കുന്നത്.
 
ഷൂസ് കച്ചവടക്കാരന്‍ എന്നാണ് പറഞ്ഞെങ്കിലും വെറുമൊരു ഷൂസ് കച്ചവടക്കാരനല്ല സോനം കപൂറിന്റെ കാമുകന്‍. തുകല്‍ ഉത്പ്പന്നങ്ങളുടെ വ്യവസായത്തില്‍ മികച്ച പേരുള്ള ഡല്‍ഹി സ്വദേശിയായ ആനന്ദ അഹൂജയാണ് സോനത്തിന്റെ കാമുകന്‍. ആനന്ദ് അഹൂജയ്ക്കും സോനം കപൂറിനും ഇടയിലുള്ള സമാനമായ ഇഷ്ടങ്ങളാണ് ഇരുവരേയും അടുപ്പിച്ചതെന്നാണ്  റിപ്പോര്‍ട്ടുകള്‍. ബാസ്‌ക്കറ്റ് ബോളും ജിമ്മും എല്ലാം ഇതില്‍ ഉള്‍പ്പെടുകയും ചെയ്യുമത്രെ. സോനത്തിന്റെ സുന്ദരനായ ഈ കാമുകന് പിന്നാലെയാണ് ഇപ്പോള്‍ പപ്പരാസികള്‍.
 
കാമുകനായ ആനന്ദ് അഹൂജയുടെ പിറന്നാളിന് ഒരു ബിഎംഎക്‌സ് ബൈക്കായിരുന്നു സോനം കപൂര്‍ അദ്ദേഹത്തിന് സമ്മാനിച്ചത്. ആനന്ദ് ഇതിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് എല്ലാവരും ഇക്കാര്യം ശ്രദ്ധിച്ചത്. സോനം കപൂറിന്റെ കാമുകന്‍ എന്നതിനപ്പുറം കപൂര്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ആനന്ദ് പ്രിയങ്കരനാണ്. സഹോദരി പ്രിയും പിതാവ് അനില്‍ കപൂറും മാതാവ് സുനിതയും ഈ പ്രണയത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നാണ് വിവരം. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിതാവിനെ വാര്‍ദ്ധക്യത്തില്‍ സംരക്ഷിക്കേണ്ടത് ആണ്‍മക്കളുടെ ബാധ്യസ്ഥതയാണെന്ന് ഹൈക്കോടതി

വാഹനാപകടത്തില്‍ റിയാലിറ്റി ഷോ താരം അലീഷ മരിച്ചു

Arvind Kejriwal: അരവിന്ദ് കെജ്രിവാള്‍ തോറ്റു; ആപ്പിന് ഡബിള്‍ 'ആപ്പ്'

കാണാതായ അമേരിക്കന്‍ വിമാനം മഞ്ഞുപാളികളില്‍ തകര്‍ന്ന നിലയില്‍; 10 പേര്‍ മരണപ്പെട്ടു

ഒരുപാട് ഭീഷണി വേണ്ട, തിരിച്ചടിക്കാന്‍ ഒരു മടിയും കാണിക്കില്ല: ട്രംപിന് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമീനി

അടുത്ത ലേഖനം
Show comments