ആറ്റുമണപ്പായയില്‍ പാടേണ്ടിയിരുന്നത് മമ്മൂട്ടി!

ആ മാധ്യമപ്രവര്‍ത്തകനെ മമ്മൂട്ടി വേണ്ടെന്നുവച്ചതെന്തിന്? !

Webdunia
ബുധന്‍, 22 ഫെബ്രുവരി 2017 (15:25 IST)
ജോഷി സംവിധാനം ചെയ്ത ‘റണ്‍ ബേബി റണ്‍’ എന്ന ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നു. റോയിട്ടേഴ്സ് വേണു എന്ന മാധ്യമപ്രവര്‍ത്തകന്‍റെ കഥാപാത്രം താന്‍ ചെയ്യുന്നില്ല എന്നായിരുന്നു മമ്മൂട്ടിയുടെ തീരുമാനം. ആ കഥാപാത്രമായി പിന്നീട് മോഹന്‍ലാല്‍ വന്നു. പടം മെഗാഹിറ്റായി മാറുകയും ചെയ്തു.
 
സച്ചി തിരക്കഥയെഴുതിയ റണ്‍ ബേബി റണ്‍ മോഹന്‍ലാലിന് കരിയറില്‍ ഏറെ ഉയര്‍ച്ച നേടിക്കൊടുത്ത സിനിമയാണ്. ആ സിനിമയ്ക്കായി മോഹന്‍ലാല്‍ ആലപിച്ച ‘ആറ്റുമണപ്പായയില്‍...’ എന്ന ഗാനം വമ്പന്‍ ഹിറ്റായി മാറി. ഇപ്പോഴും മലയാളികളുടെ പ്രിയപ്പെട്ടഗാനമായി ഇത് നിലനില്‍ക്കുന്നു. മമ്മൂട്ടി നായകനായിരുന്നെങ്കില്‍ ഒരു പക്ഷേ ആ ഗാനം പാടാനുള്ള സാഹചര്യം മമ്മൂട്ടിക്കായിരിക്കും വന്നുചേര്‍ന്നിരിക്കുക!
 
അമല പോള്‍ ആയിരുന്നു ആ ചിത്രത്തില്‍ നായികയായത്. എന്തുകൊണ്ടാണ് മമ്മൂട്ടി ഈ സിനിമ വേണ്ടെന്നുവച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. 2008ല്‍ ട്വന്‍റി20യിലാണ് ജോഷിയും മമ്മൂട്ടിയും അവസാനമായി ഒന്നിച്ചത്. 2012ല്‍ റണ്‍ ബേബി റണ്‍ ഈ കൂട്ടുകെട്ട് വീണ്ടും സംഭവിക്കാനുള്ള അവസരമായിരുന്നു. എന്നാല്‍ മമ്മൂട്ടി പിന്‍‌മാറിയതോടെ അത് നടന്നില്ല. പിന്നീടിതുവരെയും മമ്മൂട്ടിയും ജോഷിയും ഒരുമിച്ച് സിനിമ ചെയ്തിട്ടില്ല. 

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ ആദിവാസികളുടെ തലവനെ കടുവ കടിച്ചുകീറി കൊന്നു

സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ ഇല്ല; ഇന്ത്യ ഒമാനുമായി വ്യാപാര കരാറില്‍ ഒപ്പുവച്ചു

എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

അടുത്ത ലേഖനം
Show comments