ഈ തുക മുടക്കാന്‍ തയ്യാറാണോ ? സണ്ണി ലിയോണ്‍ റെഡി !; പക്ഷേ ഇതുകൂടി വേണമെന്നു മാത്രം !

വെറും 14 ലക്ഷം മുടക്കിയാൽ സണ്ണി ലിയോൺ റെഡി!

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (13:33 IST)
സണ്ണി ലിയോണ്‍ കേരളത്തിലെത്തി മടങ്ങിപ്പോയെങ്കിലും അതിന്റെ ആ ഓളം ഇതുവരെയും അവസാനിച്ചിട്ടില്ല. സണ്ണി ലിയോണിനെ പോലുളള വന്‍കിട താരങ്ങളെ കേരളത്തിലേക്കെത്തിക്കണമെങ്കില്‍ അത്ര വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്നും കുറച്ച് പണം മാത്രം ചെലവഴിച്ചാല്‍ മതിയെന്നുമാണ് മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. 
 
സെലിബ്രിറ്റികളെ അതിഥികളായി കൊണ്ടുവരുന്നത് അല്പം പണച്ചെലവുള്ള കാര്യമാണ്. സണ്ണി ലിയോണിന്റെ കാര്യത്തില്‍ 14 ലക്ഷമാണ് ഇത്തരത്തില്‍ ഈടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പണത്തോടൊപ്പം മുംബൈയില്‍ നിന്ന് രണ്ട് ബിസിനസ് ക്ലാസ്സ് വിമാന ടിക്കറ്റുകള്‍, പിന്നെ കേരളത്തിലെത്തിയാല്‍ സുരക്ഷയ്ക്ക് ബൗണ്‍സര്‍മാരും വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
ഇത്രയും കാര്യങ്ങള്‍ മാത്രം പോരാ, നമ്മള്‍ ആവശ്യപ്പെടുന്ന ദിവസം സണ്ണി ലിയോണ്‍ ഫ്രീ ആയിരിക്കുകയും വേണം. അങ്ങനെയെങ്കില്‍ സണ്ണി ലിയോണിനെ കേരളത്തില്‍ കൊണ്ടുവരാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലെന്നാണ് മനോരമ ഓണ്‍ലൈനിലെ പോസ്റ്റില്‍ പറയുന്നത്. ഇത്തരത്തില്‍ ഒരു ഉദ്ഘാടനത്തിന് വിളിക്കാന്‍ സണ്ണി ലിയോണിനെ നേരിട്ട് പരിചയം ആവശ്യമില്ലെന്നും സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനികളുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍ക്ക് ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമെന്ന് സൂചന

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു

അടുത്ത ലേഖനം
Show comments