എഡ്ഡിയോട് കളിക്കരുത്; 3 പേരായാലും, 30 പേരായാലും ! - മമ്മൂട്ടി കസറുന്നു

Webdunia
വെള്ളി, 2 ജൂണ്‍ 2017 (16:05 IST)
മമ്മൂട്ടി നായകനാകുന്ന ‘മാസ്റ്റര്‍ പീസ്’ കൊല്ലം ഫാത്തിമ മാത കോളജില്‍ പുരോഗമിക്കുകയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.
 
മമ്മൂട്ടി അവതരിപ്പിക്കുന്ന പ്രൊഫസര്‍ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ ഉള്‍പ്പെടുന്ന ആക്ഷന്‍ സീക്വന്‍സ് സ്റ്റണ്ട് സില്‍‌വയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് രൂപപ്പെടുന്നത്. 30 സ്റ്റണ്ട് താരങ്ങള്‍ ഈ രംഗങ്ങളില്‍ അണിനിരക്കുന്നുണ്ട്.
 
ഉദയ്കൃഷ്ണ തിരക്കഥ രചിക്കുന്ന ഈ ആക്ഷന്‍ എന്‍റര്‍ടെയ്നറിലെ ഏറ്റവും ഹൈലൈറ്റായ രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ നായികയായ വരലക്ഷ്മിയും ഈ ആക്ഷന്‍ രംഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. 
 
വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ദീപക് ദേവാണ്. സന്തോഷ് പണ്ഡിറ്റ് ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 
 
മഹിമ നമ്പ്യാര്‍, പൂനം ബജ്‌വ, ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, മുകേഷ്, സലിം കുമാര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സെപ്റ്റംബറില്‍ പൂജ റിലീസായാണ് മാസ്റ്റര്‍ പീസ് പ്രദര്‍ശനത്തിനെത്തുന്നത്.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

അടുത്ത ലേഖനം
Show comments