Webdunia - Bharat's app for daily news and videos

Install App

എത്രയൊക്കെ ആയാലും ഇങ്ങനെയൊക്കെ പറയാമോ? വിജയ് പറഞ്ഞത് കേട്ട് ആരാധകരും അന്തം‌വിട്ടു!

അജിത്തിനോട് തനിക്ക് അസൂയ ആണെന്ന് തുറന്ന് പറഞ്ഞ് വിജയ്!

Webdunia
വെള്ളി, 21 ജൂലൈ 2017 (13:01 IST)
തമിഴ്നാട്ടിലെ നിലവിലെ സൂപ്പര്‍താരങ്ങള്‍ ആരെന്ന് ചോദിച്ചാല്‍ രണ്ടുത്തരമുണ്ടാകും. തല അജിത്തും ഇളയദളപതി വിജയും. അജിത്ത് സിനിമയില്‍ എത്തിയതിനും ശേഷമാണ് വിജയ് എത്തിയത്. കൂട്ടത്തില്‍ ആദ്യം സ്റ്റാര്‍ ആയി ഉയര്‍ന്നതും അജിത്ത് തന്നെ. കഷ്ടപാടുകള്‍ക്ക് ശേഷമാണ് വിജയ് ഇന്നത്തെ നിലയില്‍ ഉയര്‍ന്നിരിക്കുന്നത്. 
 
അടുത്തിടെ ഒരു എഫ് എം റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് പറഞ്ഞ കാര്യങ്ങള്‍ കേട്ട് അദ്ദേഹത്തിന്റെ ആരാധകര്‍ തന്നെ അന്തം‌വിട്ടിരിയ്ക്കുകയാണ്. തനിക്കു അജിത് എന്ന നടനോടും താരത്തോടും അസൂയയാണ് എന്നാണ് വിജയ് തുറന്നു പറഞ്ഞത്. താരത്തിന്റെ ഈ തുറന്നു പറച്ചിലില്‍ രണ്ടഭിപ്രായമാണ് ആരാധകര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്.
 
എത്രയൊക്കെ ആണെങ്കിലും ഇങ്ങനെ തുറന്നുപറയാമോ എന്നാണ് ഒരുപക്ഷം. ഇത്ര സ്റ്റാര്‍ ആയിരുന്നിട്ടും, മനസ്സില്‍ ഉണ്ടായിരുന്ന കാര്യം തുറന്നു പറഞ്ഞ മനസ്സിനെ അഭിനന്ദിക്കുകയാണ് മറ്റൊരു പക്ഷം. ഏതായാലും വിജയ്‌യുടെ തുറന്നു പറച്ചില്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണെന്ന് പറയാം.
 
വിജയുടെ വാക്കുകളിലൂടെ: അജിത്തിനോട് അസൂയ തോന്നിയത് ഇപ്പോഴല്ല. എന്റെ അഭിനയം തുടങ്ങിയ സമയത്താണ്. അജിത്തിന്റെ മികച്ച അഭിനയവും സൗന്ദര്യവും സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. എവിടെപ്പോയാലും അജിത്തിന് ചുറ്റും നിരവധി ആരാധകര്‍ ഉണ്ടാകുമായിരുന്നു. അതെല്ലാം എന്റെ അസൂയ കൂട്ടിയിട്ടേ ഉള്ളു. അജിത്തിനെ പോലെ സുന്ദരനാകാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, അതിന് കഴിയില്ലെന്ന് പിന്നീട് മനസ്സിലാവുകയായിരുന്നു. - വിജയ് പറയുന്നു. ഇന്ന് അജിത് തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആണെന്നും വിജയ് പ്രേക്ഷകരോട് പങ്കു വെച്ചു. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments