എന്റെ ഭാര്യ സുന്ദരിയാണ്, പക്ഷേ ഫോട്ടോ കാണിക്കില്ലെന്ന് ജാസി ഗിഫ്റ്റ്

സുന്ദരിയായ ഭാര്യയെ ലഭിച്ചതില്‍ സുന്തുഷ്ടനാണ്, പക്ഷേ താന്‍ ഫോട്ടോ കാണിക്കില്ല

Webdunia
ചൊവ്വ, 4 ജൂലൈ 2017 (09:07 IST)
‘ലജ്ജാവതിയേ‘ എന്ന പാട്ടിലൂടെയാണ്  ജാസി ഗിഫ്റ്റ് എന്ന സംഗീത സംവിധായകനും ഗായകനും മലയാളികളുടെ മനസ്സിലേക്ക് കയറിയത്. പിന്നീട് ആവേശം കൊള്ളിയ്ക്കുന്നതും രസിപ്പിയ്ക്കുന്നതുമായ നിരവധി ഗാനങ്ങള്‍  അദ്ദേഹം പാടി. ജാസി ഗിഫ്റ്റിന്റെ സംഗീത ജീവിതത്തെ കുറിച്ച് ആരാധകര്‍ക്കെല്ലാം അറിയാവുന്നതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല.
 
കുടുംബ കാര്യങ്ങള്‍ കുടുംബത്തില്‍ തന്നെ വയ്ക്കാനാണ് ജാസിഗിഫ്റ്റിന് ഇഷ്ടം. ഭാര്യയുടെ ഫോട്ടോ പോലും പുറത്ത് കാണിക്കാന്‍ താത്പര്യമില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ജാസി ഗിഫ്റ്റ് വ്യക്തമാക്കിയിരുന്നു. ‘വിവാഹം കഴിക്കാന്‍ വൈകിപ്പോയോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പ്രായത്തില്‍ പക്വത വന്നിട്ട് വിവാഹം കഴിയ്ക്കുന്നതാണ് ഉത്തമമം. ഏത് പ്രശ്‌നം വന്നാലും തരണം ചെയ്യാന്‍ പക്വത ആവശ്യമാണ്‘. - ജാസി ഗിഫ്റ്റ് പറയുന്നു. 
 
തന്റെ ഭാര്യ അധികം സംസാരിക്കാറില്ലെന്നും അദ്ദേഹം പറയുന്നു. അമിതമായി സംസാരിക്കുന്ന പെണ്‍കുട്ടികളെ ഇഷ്ട്മല്ലാത്തതിനാല്‍ ഇത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും ജാസി ഗിഫ്റ്റ് വ്യക്തമാക്കുന്നു. തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന ആളാണ് തന്റെ ഭാര്യയെന്നാണ് ഇദ്ദേഹം പറയുന്നത്. എല്ലാത്തിലുമുപരി സുന്ദരിയായ ഭാര്യയെ ലഭിച്ചതില്‍  സന്തുഷ്ടനാണെന്ന് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ ജാസി ഗിഫ്റ്റ് പറഞ്ഞു.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments