"ഒരു പ്രിന്‍സ് ജോയ് സ്വപ്നം" - ഒരു സണ്ണി വെയ്ന്‍ ചിത്രം!

പോക്കിരി സൈമണ് ശേഷം സണ്ണി വെയ്ന്‍ നായകനാകുന്ന ചിത്രം ഉടന്‍

Webdunia
ശനി, 22 ജൂലൈ 2017 (15:15 IST)
സിനിമ എന്നത് നടന്റെ മാത്രം സൃഷ്ടിയല്ല - സംവിധായകന്റെ കൂടി മേഖലയാണ്. യൂത്ത് ഐക്കണ്‍ സണ്ണി വെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനാണ്. സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും പ്രശംസകള്‍ വാരിക്കൂട്ടുകയും ചെയ്ത എട്ടുകാലി, ഞാന്‍ സിനിമാ മോഹി എന്നീ ഷോര്‍ട്ട് ഫിലുമുകള്‍ ചെയ്ത പ്രിന്‍സ് ജോയിയാണ് മലയാള സിനിമയിലേക്ക് ചുവടുകള്‍ വെക്കുന്ന ആ നവാഗത സംവിധായകന്‍.
 
കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തില്‍ ദീപു കരുണാകരന്റെയും മിഥുന്‍ മാനുവല്‍ തോമസിന്റെ അലമാര എന്ന ചിത്രത്തിലേയും അസിസ്റ്റന്റ് ആയിരുന്നു പ്രിന്‍സ്. സണ്ണി വെയ്നെ നായകനാക്കി ഒരുക്കുന്ന ചിത്രത്തെ കുറിച്ചുള്ള ആദ്യ അറിയിപ്പും പോസ്റ്ററും ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു. 
 
നവാഗത സംവിധായകര്‍ക്ക് അവസരം നല്‍കുന്നതില്‍ സണ്ണി വെയ്നെ ആരാധകര്‍ താരതമ്യം ചെയ്യുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വെച്ചാണ്. സിനിമയെ മോഹിച്ച്, സ്വപ്നം കണ്ട് നടക്കുന്ന ഒരുപാട് യുവാക്കള്‍ക്ക് പ്രചോദനമായിരിക്കും ഈ സിനിമയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആദ്യ ലക്കം എന്ന് പറഞ്ഞാണ് പ്രിന്‍സ് തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. പുതുമയുള്ള ആശയമാണ് പോസ്റ്ററില്‍.
 
പ്രിന്‍സിന്റെ ആദ്യത്തെ ഷോര്‍ട്ട് ഫിലിം ‘എട്ടുകാലി‘ ആയിരുന്നു. നിരവധി അവാര്‍ഡുകളാണ് ഈ ചിത്രം വാരിക്കൂട്ടിയത്. രണ്ടാമത്തെ ഷോര്‍ട്ട് ഫിലിമായ ‘ഞാന്‍ സിനിമാമോഹി‘യുടെ തിരക്കഥ ഒരുക്കിയ ജിഷ്ണു, അശ്വിന്‍ എന്നിവര്‍ ചേര്‍ന്ന് തന്നെയാണ് പുതിയ ചിത്രത്തിനും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പ്രിസം എന്റര്‍ടൈനറിന്റെ ബാനറിലൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നാണ് സൂചനകള്‍.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments