ഓവിയയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് ചിമ്പു?

ഓവിയയെ ചിമ്പു വിവാഹം കഴിക്കും? - തമിഴകത്തെ റിയല്‍ റോമിയോ പറയുന്നു

Webdunia
ചൊവ്വ, 8 ഓഗസ്റ്റ് 2017 (11:01 IST)
തമിഴ് സിനിമാലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഓവിയ എന്ന മലയാളി പെണ്‍‌കുട്ടിയുടെ കഥയാണ്. ‘ബിഗ് ബോസ് തമിഴ് റിയാലിറ്റി’ ഷോയിലെ അംഗമാണ് ഓവിയ. കമല്‍ഹാസന്‍ അവതാരകനായെത്തിയതിനാലാണ് 'ബിഗ് ബോസ്‘ തുടക്കത്തില്‍ ടെലിവിഷന്‍ ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാല്‍, ഇപ്പോള്‍ തമിഴകമാകെ ഓവിയ തരംഗമാണ്. 
 
തുടക്കം മുതലേ ഓവിയക്ക് പിന്തുണ നല്‍കിയ താരമാണ് ചിമ്പു. ഇപ്പോഴിതാ, പരിപാടിയില്‍ നിന്നും പുറത്തുപോയ ഓവിയയെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് ചിമ്പു പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അത് താനല്ലെന്നും തന്റെ പേരിലുള്ള വ്യാജ അക്കൌണ്ട് വഴി മറ്റാരോ ആണ് അങ്ങനെ പറഞ്ഞതെന്നും ചിമ്പു പത്രക്കുറുപ്പില്‍ വ്യക്തമാക്കുന്നു.
 
എസ്ടിആര്‍ എന്ന ട്വിറ്റര്‍ എക്കൗണ്ട് വഴിയാണ് ചിമ്പു ഓവിയയെ വിവാഹം ചെയ്യാന്‍ തയ്യാറാണ് എന്ന ട്വീറ്റ് വന്നത്. തന്റെ പേര് ചീത്തയാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചിമ്പു പ്രതികരിച്ചു. പേര് ചീത്തയാക്കാന്‍ ശ്രമിയ്ക്കുന്ന ഇത്തരം അനുഭവങ്ങള്‍ എനിക്ക് പുതുമയുള്ളതല്ല. അത്തരം സാഹചര്യങ്ങളിലൂടെ എല്ലാം കടന്ന് വന്നതാണ്. പക്ഷെ ഈ ട്വീറ്റ് വേദനിപ്പിയ്ക്കുന്നു എന്ന് ചിമ്പു പത്രക്കുറുപ്പില്‍ പറയുന്നു.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments