കാത്തിരുപ്പുകൾക്കൊടുവിൽ നസ്രിയ വെളിപ്പെടുത്തുന്നു

നസ്രിയയുടെ തിരിച്ചു വരവ്; ആഘോഷമാക്കാനൊരുങ്ങി ആരാധകർ

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (10:20 IST)
വളരെ പെട്ടന്ന് മലയാളികളുടെയും തമിഴരുടെയും മനസ്സിൽ ഇടംനേടിയ താരമാണ് നസ്രിയ. നസ്രിയ അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ നസ്രിയ സിനിമയിൽ നിന്നും താൽക്കാലികമായി വിട്ടു നിന്നിരുന്നു.
 
ഇതിനിടെ നസ്രിയ തിരിച്ചു വരുന്നു എന്നൊരു വാർത്തയും ഉണ്ടായിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ രണ്ടാംവരവ് എന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോഴിതാ, ഇക്കാര്യത്തിൽ സ്ഥിരീകരണമായിരിക്കുകയാണ്.  
 
‘ബാംഗ്ലൂർ ഡെയ്സ് ചിത്രം കഴിഞ്ഞ ഉടൻ ആളുകൾ ചോദിക്കുന്ന ചോദ്യമാണ് ‘എന്റെ അടുത്ത ചിത്രമേതെന്ന്’. ഇതാ ഉത്തരം. ഞാൻ വീണ്ടും തിരിച്ചുവരുന്നു. പൃഥ്വിരാജും പാർവതിയും ഞാനും ഒന്നിക്കുന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെയാണ് തിരിച്ചു വരവ്' - എന്ന് നസ്രിയ ഫേസ്ബുക്കിൽ കുറിച്ചു.
 
ദിലീപിന്റെ ടു കണ്ട്രീസിനു ശേഷം രജപുത്ര ഇന്റര്‍ നാഷണലിന്റെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രമാണിത്. സിനിമയ്ക്ക് തിരക്കഥയും സംവിധാനവും ഒരുക്കുന്നത് അഞ്ജലി മേനോനാണ്. ഒക്ടോബര്‍ 18ന് ഊട്ടിയില്‍ ചിത്രീകരണം ആരംഭിക്കും. 

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments