Webdunia - Bharat's app for daily news and videos

Install App

കാശിയില്‍ നിന്നും തെങ്കുറിശ്ശിയിലേക്ക് ഒടിയന്റെ യാത്ര! - തരംഗമായി ഒടിയന്റെ ടീസര്‍

ഒടിയന്‍ യാത്ര ആരംഭിച്ചു!

Webdunia
ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (11:32 IST)
ഒടിയന്റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍ നാളെ ഫേസ്ബുക്ക് ലൈവില്‍. തന്റെ ഒഫീഷ്യല്‍ പേജിലൂടെ പുറത്തുവിട്ട ഒടിയന്‍ ടീസറിലൂടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒടിയന്‍ മാണിക്യം വാരണാസി വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കുന്നുവെന്നാണ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.
 
8 സെക്കന്‍ഡ് മാത്രം ധൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു. മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും കൂടിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ഒടിയന്‍‍. വിഎ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കാശിയിലും ബനാറസിലുമായി ആരംഭിച്ചു. 
 
വിഷ്വല്‍ ഇഫക്റ്റ്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഇതിനു മാത്രമായി 10 കോടി രൂപയാണ് മുടക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്നാണ്. പണ്ടുകാലത്തെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഒടിവിദ്യ ഉള്‍പ്പടെ വശമുള്ള ഒടിയന്‍ മാണിക്യം എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപ് ചെയ്യുന്നത് മണ്ടത്തരം, ഇന്ത്യൻ പിന്തുണയില്ലാതെ ചൈനീസ് സ്വാധീനം നേരിടാൻ യുഎസിനാകില്ല

സപ്ലൈകോയില്‍ ഉത്രാടദിന വിലക്കുറവ്

Teachers' Day Wishes in Malayalam: അവധിയാണെങ്കിലും അധ്യാപകര്‍ക്കു ആശംസകള്‍ നേരാന്‍ മറക്കരുത്; ആശംസകള്‍ മലയാളത്തില്‍

പാകിസ്ഥാനിൽ ബലൂചിസ്ഥാൻ നാഷണൽ പാർട്ടി പരിപാടിക്കിടെ ചാവേർ സ്ഫോടനം, 11 പേർ കൊല്ലപ്പെട്ടു

എന്ത് അമേരിക്ക!, ഒരു ഭീഷണിയും വകവെയ്ക്കില്ല, റഷ്യയിൽ നിന്നും കൂടുതൽ എസ്-400 സംവിധാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ

അടുത്ത ലേഖനം
Show comments