Webdunia - Bharat's app for daily news and videos

Install App

കഥാപാത്രത്തിൽ നിന്നും കഥാപാത്രത്തിലേക്ക് ചേക്കേറാൻ മമ്മൂട്ടിക്കേ സാധിക്കൂ, അപാരം തന്നെ!

ക്ലാസിനെ മാസ്സാക്കാൻ ഷേണായി! ഈ പരകായ പ്രവേശം അപാരം തന്നെ മമ്മൂക്ക!

Webdunia
ബുധന്‍, 5 ഏപ്രില്‍ 2017 (11:21 IST)
കേരളത്തിലെ ഭാഷാവ്യതിയാനങ്ങളെ ഉള്‍ക്കൊണ്ട് അവതരിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. അത് വിധേയനിലും കോട്ടയം കുഞ്ഞച്ചനിലും അമരത്തിലും രാജമാണിക്യത്തിലും പ്രാഞ്ചിയേട്ടനിലും ബാവൂട്ടിയുടെ നാമത്തിലുമൊക്കെ നമ്മള്‍ കണ്ടതാണ്. വിവിധതരം സ്ലാംഗുകള്‍ ഇത്ര പൂര്‍ണതയോടെ അവതരിപ്പിച്ച മറ്റൊരു നടനെ മലയാളത്തില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. 
 
മമ്മൂട്ടി തൃശൂര്‍ ഭാഷ സംസാരിക്കുന്നത് കേള്‍ക്കാന്‍ പ്രത്യേക ഇമ്പമാണ്. അതുതന്നെയാണ് പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് എന്ന സിനിമയെ ഇത്രയേറെ ജനപ്രിയമാക്കിയതും. അരിപ്രാഞ്ചിയുടെ ആ സ്റ്റൈലന്‍ പ്രയോഗങ്ങള്‍ സിനിമാപ്രേമികള്‍ ഇപ്പോഴും അനുകരിക്കാറുണ്ട്. അതിനുശേഷം കമ്മത്ത് ആന്റ് കമ്മത്ത് എന്ന സിനിമയിൽ കൊങ്കിണി ഭാഷയും അദ്ദേഹം പരീക്ഷിച്ചു. ചില സിനിമകൾ പരാജയമായാലും മമ്മൂട്ടി കൈകാര്യം ചെയ്ത ഭാഷയെ പ്രേസക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. 
 
നടനെന്നു വെച്ചാല്‍ ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊന്നിലേക്ക്  അനായാസമായി സഞ്ചരിക്കുന്നവനാണ്. നിമിഷ നേരംകൊണ്ട് മറ്റൊന്നിലേക്ക് ചേക്കേറാൻ സാധിക്കുന്നവനാണ്. അക്കാര്യത്തിൽ മമ്മൂട്ടിയെ കടത്തിവെട്ടാൻ മറ്റൊരാൾ ഇല്ലെന്ന് വീണ്ടും തെളിയുകയാണ്. ഒരു കൃത്യനിർവഹണവുമയി യാത്രയ്ക്കൊരുങ്ങുന്ന നിത്യാനന്ദ ഷേണായി പറയുന്നത് കാസർഗോഡ് ഭാഷയാണ്.
 
രഞ്ജിത്ത് - മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുത്തൻപണത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. കാസർഗോഡ് ഭാഷ സംസാരിക്കുന്ന മമ്മൂട്ടിയെ ആണ് ടീസറിൽ കാണാൻ സാധിക്കുന്നത്. പ്രതീക്ഷയ്ക്കൊത്ത വൻ വിജയമാകും പുത്തൻപണമെന്ന കാര്യത്തിൽ സംശയമില്ല.
 
മാസ്സായ ഗ്രേറ്റ് ഫാദറിലെ ഡേവിഡ് നൈനാനില്‍ നിന്നും ക്ലാസ്സായ പുത്തൻ പണത്തിലെ ഷേണായിലേക്ക് രുപം കൊണ്ടും ഭാവം കൊണ്ടും ഭാഷ കൊണ്ടും മാറിയ മമ്മൂക്ക ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്. 
തിരുവനന്തപുരം ഭാഷ പറഞ്ഞപ്പോൾ വിളിച്ചു മാണിക്ക്യം എന്ന് അത്‌ കോഴിക്കോട്‌ എത്തിയപ്പോൾ ബാപ്പുട്ടിയായി. തൃശൂർ എത്തിയപ്പോൾ അരിപ്രാഞ്ചിയായി. കോട്ടയത്ത്‌ കോട്ടയം കുഞ്ഞച്ചനും പത്തനംതിട്ടയിൽ മൈക്കും. ഇതാ ഇപ്പോ കാസർഗോഡ്‌ എത്തി നിൽക്കുന്നു നിത്യാനന്ദ ഷേണായി ആയി. 

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വന്തം തോട്ടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ചു; പിതാവും രണ്ടു പെണ്‍മക്കളും മരിച്ചു

ഗോവിന്ദച്ചാമി ജയിൽ ചാടുന്ന കാര്യം സഹതടവുകാർക്ക് അറിയാമായിരുന്നു: സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ്

ഭാര്യയുടെ വിവാഹേതര ബന്ധം കണ്ടുപിടിച്ചു; കാമുകനും യുവതിയും ചേര്‍ന്ന് ഭര്‍ത്താവിനെ ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ചു കൊലപ്പെടുത്തി

സ്വര്‍ണം കാന്തത്തില്‍ ഒട്ടാറില്ല; ഒട്ടുകയാണെങ്കില്‍ പരിശുദ്ധിയില്ലെന്ന് അര്‍ഥം!

ഭാര്യയുമായി പിണങ്ങി 15 കാരിയുമായി ചാറ്റിങ്, വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; വ്ലോ​ഗർ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments