Webdunia - Bharat's app for daily news and videos

Install App

'ഗംഭീര നടനാണ് അദ്ദേഹം' ; സച്ചിനെ മയക്കിയ ആ നടൻ ആര്?

തന്റെ ജീവിതം കഥാചിത്രമായാല്‍ നായകൻ ആകേണ്ടത് ആ നടൻ ആണ് : സച്ചിൻ വെളിപ്പെടുത്തി

Webdunia
ചൊവ്വ, 30 മെയ് 2017 (11:47 IST)
താരങ്ങളുടെ കഥ പറയുന്ന ചിത്രങ്ങളെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറ്. ഈ സ്വിയകരണം ഒരു ഡോക്യുമെന്ററിക്ക് ലഭിക്കുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും. പ്രോജക്ട് പ്രഖ്യാപിച്ചത് മുതല്‍ ഒരു കഥാചിത്രത്തിനായിരുന്നു പ്രേക്ഷകരില്‍ ഏറെയും കാത്തിരുന്നതെങ്കിലും 'ക്രിക്കറ്റ് ദൈവ'ത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും അവരെ നിരാശരാക്കിയിട്ടില്ല. 
 
'സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ്' മികച്ച അഭിപ്രായങ്ങളുടെ തീയേറ്ററുകളിൽ മുന്നേറുകയാണ്. അഞ്ച് ഭാഷാ പതിപ്പുകളില്‍ പുറത്തിറങ്ങിയ ചിത്രം ആദ്യ വാരാന്ത്യത്തില്‍ 27.85 കോടിയാണ് നേടിയിരിക്കുന്നത്. സച്ചിന്റെ ജീവിതത്തെക്കുറിച്ച് ഒരു കഥാചിത്രം പുറത്തെത്തിയാല്‍ അതില്‍ ആരാവണം നായകനാകണം ചോദ്യത്തിന് സച്ചിൻ തന്നെ മറുപടി നൽകുകയാണ്. 
 
തന്റെ ജീവിതം എപ്പോഴെങ്കിലും ഒരു കഥാചിത്രത്തിന്റെ രൂപത്തില്‍ പുറത്തെത്തിയാല്‍ ആമിര്‍ഖാന്‍ നായകനാവണമെന്നാണ് ആഗ്രഹമെന്ന് സച്ചിന്‍ പറയുന്നു. അദ്ദേഹത്തിനാവും ആ വേഷം ഏറ്റവും യോജിക്കുകയെന്ന് തോന്നുന്നു. ‘ലഗാനാ’ണ് ആ തോന്നലിന് കാരണമെന്നും അദ്ദേഹം പറയുന്നു.  
 
വര്‍ഷങ്ങളായി ആമിറിനെ അറിയാമെന്നും അടുത്ത സുഹൃത്താണെന്നും ഗംഭീര നടനാണെന്നും പറയുന്നു സച്ചിന്‍. 'സച്ചിന്‍' സിനിമയുടെ പ്രചരണ ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിയെ ജീവനോടെ വിഴുങ്ങി; പോസ്റ്റുമോര്‍ട്ടത്തില്‍ കോഴിക്കുഞ്ഞിനെ ജീവനോടെ കണ്ടെത്തി!

One Nation One Election: രാജ്യത്ത് ഏകാധിപത്യം കൊണ്ടുവരാനുള്ള ശ്രമം, ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബില്ലിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം

മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ : സമയപരിധി ഡിസംബർ 31 വരെ നീട്ടി

അടുത്ത ലേഖനം
Show comments