ഗ്രേറ്റ്ഫാദര്‍ കാണാന്‍ പോകുന്നതിന് മുമ്പ് ഒരു കാര്യം, കൈകള്‍ പിന്നില്‍ കെട്ടി മമ്മൂട്ടിയുടെ സ്റ്റണ്ട് കണ്ട് ഞെട്ടരുത്!

ഗ്രേറ്റ്ഫാദറില്‍ മമ്മൂട്ടി പറന്നടിക്കും, കൈകള്‍ പിന്നില്‍ കെട്ടി നടത്തുന്ന സാഹസികരംഗം തരംഗമാകും!

Webdunia
വെള്ളി, 3 മാര്‍ച്ച് 2017 (14:54 IST)
മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ രംഗങ്ങളുള്ള സിനിമയായിരുന്നു പുലിമുരുകന്‍. പീറ്റര്‍ ഹെയ്‌ന്‍ ഒരുക്കിയ സ്റ്റണ്ട് രംഗങ്ങള്‍ തന്നെയായിരുന്നു ആ സിനിമയുടെ ഹൈലൈറ്റ്. ആ രംഗങ്ങളില്‍ അസാധാരണ വൈഭവം കാഴ്ചവയ്ക്കുകയും ചെയ്തു മോഹന്‍ലാല്‍.
 
എന്നാല്‍, ആക്ഷന്‍ രംഗങ്ങളുടെ കാര്യത്തില്‍ പുലിമുരുകനെ വെല്ലാനൊരുങ്ങുകയാണ് മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദര്‍. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമയില്‍ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്.
 
ജാക്കി ചാന്‍ സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള അതിസാഹസികമായ സ്റ്റണ്ട് രംഗങ്ങളാണ് ഗ്രേറ്റ് ഫാദറിന്‍റെ ക്ലൈമാക്സിനോട് അടുത്ത രംഗങ്ങളില്‍ കാണാനാവുക. കൈകള്‍ പിന്നില്‍ കെട്ടി മമ്മൂട്ടി ഒരു പ്രത്യേക രീതിയില്‍ മിനിറ്റുകളോളം നടത്തുന്ന ആക്ഷന്‍ പ്രകടനം ഡ്യൂപ്പുകളുടെ സഹായമില്ലാതെയാണ് ചിത്രീകരിച്ചത്. 
 
അസാധാരണമായ മെയ്‌വഴക്കത്തോടെയാണ് മമ്മൂട്ടി ഈ സിനിമയില്‍ സ്റ്റണ്ട് രംഗങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. പുലിമുരുകനില്‍ മോഹന്‍ലാല്‍ ചെയ്തതിന് മുകളില്‍ തനിക്ക് ചെയ്യണമെന്ന മത്സരബുദ്ധിയോടെയും അര്‍പ്പണത്തോടെയുമായിരിക്കും മമ്മൂട്ടി ഈ രംഗങ്ങളില്‍ അഭിനയിച്ചിരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ദി ഗ്രേറ്റ്ഫാദര്‍ ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയാണ്. സ്നേഹയാണ് നായിക. ആര്യ വില്ലന്‍ വേഷത്തിലെത്തുന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് പൃഥ്വിരാജാണ്.

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എന്‍ വാസു ഉള്‍പ്പെടെ മൂന്ന് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

അടുത്ത ലേഖനം
Show comments