ഗ്രേറ്റ്ഫാദര്‍ ചരിത്രമായി, കോടികള്‍ വാരി - ഇനി ലാലേട്ടനൊപ്പം ഹനീഫ് അദേനി?

Webdunia
തിങ്കള്‍, 29 മെയ് 2017 (20:07 IST)
ഹനീഫ് അദേനി എന്ന സംവിധായകന്‍ വലിയ വിസ്മയമാണ് സൃഷ്ടിച്ചത്. വെറും ആറുകോടി മുതല്‍‌മുടക്കില്‍ ഒരു സിനിമ ചെയ്യുക. അത് അമ്പതുകോടിക്ക് മുകളില്‍ കളക്ഷന്‍ നേടുക. മമ്മൂട്ടി നായകനായ ദി ഗ്രേറ്റ്ഫാദര്‍ മലയാള ബോക്സോഫീസില്‍ ചരിത്രം രചിച്ചത് അങ്ങനെയാണ്.
 
ജീത്തു ജോസഫും അമല്‍ നീരദും ചേര്‍ന്നതുപോലെയാണ് ഹനീഫ് അദേനിയെന്നാണ് പലരും വിശേഷിപ്പിക്കുന്നത്. കഥയില്‍ ജീത്തു ജോസഫ് പ്രകടിപ്പിക്കുന്ന കൈയടക്കവും മേക്കിംഗില്‍ അമല്‍ നീരദിന്‍റെ ബ്രില്യന്‍സുമാണ് ഗ്രേറ്റ്ഫാദറില്‍ ഹനീഫ് അദേനി പ്രകടിപ്പിച്ചത്. എന്തായാലും ഹനീഫിന്‍റെ അടുത്ത സിനിമ മോഹന്‍ലാലിനൊപ്പമാണോ എന്നതാണ് ഏറ്റവും പുതിയ ചോദ്യം.
 
മോഹന്‍ലാല്‍ ക്യാമ്പിനോട് നിരന്തരമായി ഈ സംവിധായകന്‍ ബന്ധം പുലര്‍ത്തുന്നതാണ് ഈ പ്രചരണത്തിന്‍റെ അടിസ്ഥാനം. ഗ്രേറ്റ്ഫാദര്‍ ചിത്രീകരണഘട്ടത്തില്‍ തന്നെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം ഹനീഫ് അദേനി ഫേസ്ബുക്കിലിട്ടിരുന്നു.
 
മോഹന്‍ലാലിന്‍റെ ജന്‍‌മദിനത്തില്‍ അദ്ദേഹവുമൊത്ത് നില്‍ക്കുന്ന ഏറ്റവും പുതിയ ചിത്രം ഫേസ്ബുക്കിലിട്ടാണ് ഹനീഫ് അദേനി ആശംസകള്‍ അറിയിച്ചത്. ബി ഉണ്ണികൃഷ്ണന്‍റെ ‘വില്ലന്‍’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ പകര്‍ത്തിയ ചിത്രമാണ് അത്.
 
എന്തായാലും മോഹന്‍ലാല്‍ നായകനാകുന്ന ഹനീഫ് അദേനി ചിത്രത്തിന് അധികനാള്‍ കാത്തിരിക്കേണ്ടിവരില്ലെന്നാണ് സൂചനകള്‍.

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments