Webdunia - Bharat's app for daily news and videos

Install App

ഗ്രേറ്റ്ഫാദര്‍ റീമേക്കിനായി പിടിവലി; തമിഴില്‍ രജനി തന്നെയെന്ന് സൂചന, കമല്‍‌ഹാസന്‍ അഭിനയിക്കില്ല?

Webdunia
ബുധന്‍, 26 ഏപ്രില്‍ 2017 (12:10 IST)
മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം ദി ഗ്രേറ്റ്ഫാദര്‍ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ പിടിവലി. വമ്പന്‍ നിര്‍മ്മാണക്കമ്പനികളാണ് ഈ സിനിമയുടെ റീമേക്ക് ചെയ്യാനായി ക്യൂവില്‍ നില്‍ക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ക്കാണ് വന്‍ ഡിമാന്‍ഡ്.
 
തമിഴില്‍ രജനികാന്ത് നായകനാകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. രജനിയുടെ ഇമേജിന് പൂര്‍ണമായും യോജിച്ച കഥയെന്നാണ് തമിഴിലെ വലിയ നിര്‍മ്മാതാക്കളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്. അതേസമയം കമല്‍ഹാസനെയും ഈ പ്രൊജക്ടില്‍ നായകസ്ഥാനത്തേക്ക് കേട്ടിരുന്നു. എന്നാല്‍ ഉടന്‍ ഒരു റീമേക്കിന് കമല്‍ഹാസന്‍ തയ്യാറാകില്ലെന്നാണ് വിവരം.
 
ഹിന്ദിയില്‍ ആമിര്‍ഖാനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നാണ് അറിയുന്നത്. തെലുങ്കില്‍ ചിരഞ്ജീവിയോ വെങ്കിടേഷോ ഗ്രേറ്റ്ഫാദറാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
അതേസമയം, 60 കോടി കളക്ഷന്‍ പിന്നിട്ട് മുന്നേറുന്ന ഗ്രേറ്റ്ഫാദര്‍ കേരളത്തില്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തെറിയുകയാണ്. എന്നാല്‍ ബാഹുബലിയുടെ റിലീസ് ഗ്രേറ്റ്ഫാദറിന്‍റെ ഷോകളില്‍ കുറവുണ്ടാക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധവ്

ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇടിയുന്നു! 10 ലക്ഷം കോടിയിലേറെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

ലൗ ജിഹാദ് പരാമര്‍ശം: പിസി ജോര്‍ജിനെതിരെ ഇന്ന് കേസെടുത്തേക്കും

പ്രവാസി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരാണോ നിങ്ങള്‍? ഈ സര്‍ട്ടിഫിക്കറ്റ് ഉടന്‍ സമര്‍പ്പിക്കുക

വിഴിഞ്ഞം മുന്നോട്ട്; രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു

അടുത്ത ലേഖനം
Show comments