Webdunia - Bharat's app for daily news and videos

Install App

ഗ്രേറ്റ്ഫാദറിലൂടെ കോടികള്‍ വാരിയ ഓഗസ്റ്റ് സിനിമാസ് മമ്മൂട്ടിയെ വിടുന്നില്ല, പൃഥ്വി പോയപ്പോള്‍ മമ്മൂട്ടിയും ഓഗസ്റ്റ് സിനിമാസും കൂടുതല്‍ അടുക്കുന്നു!

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (18:21 IST)
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ഗ്രേറ്റ്ഫാദര്‍ ഓഗസ്റ്റ് സിനിമാസ് എന്ന നിര്‍മ്മാണക്കമ്പനിയുടെയും ഏറ്റവും വലിയ വിജയചിത്രമാണ്. അത് മമ്മൂട്ടിയുടെ കരിയറിലെയും ഏറ്റവും പണം വാരിയ സിനിമയാണ്.
 
ഓഗസ്റ്റ് സിനിമാസ് എന്തായാലും മമ്മൂട്ടിയുമായുള്ള അസോസിയേഷന്‍ അവസാനിപ്പിക്കുന്നില്ല. ഉടന്‍ തന്നെ ഒരു മമ്മൂട്ടി ചിത്രം ബിഗ് ബജറ്റില്‍ ഒരുക്കാനാണ് നിര്‍മ്മാണക്കമ്പനിയുടെ തീരുമാനം.
 
കുഞ്ഞാലിമരയ്ക്കാര്‍ ആണ് പ്രൊജക്ട്. തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍ ഈ സിനിമ സംവിധാനം ചെയ്യും. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളില്‍ ഒന്നായിരിക്കും ഇത്.
 
സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവരുടേതാണ് ഓഗസ്റ്റ് സിനിമാസ്. നേരത്തേ പൃഥ്വിരാജും ഈ കമ്പനിയുടെ ഭാഗമായിരുന്നു. ഗ്രേറ്റ്ഫാദര്‍ വന്‍ ഹിറ്റായതിന് ശേഷമാണ് പൃഥ്വി ഈ കമ്പനിയില്‍ നിന്ന് മാറുന്നത്.
 
ഇപ്പോള്‍ പൃഥ്വിരാജ് ഓഗസ്റ്റ് സിനിമാസില്‍ ഇല്ലെങ്കിലും അടുത്ത മമ്മൂട്ടിച്ചിത്രത്തിനാണ് മലയാളത്തിലെ ഈ വമ്പന്‍ ബാനര്‍ ഒരുങ്ങുന്നത്.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ ജീവന്‍ നിലനിര്‍ത്തിയത് സ്വകാര്യ ആശുപത്രിയിലെ ചികിത്സകൊണ്ട്: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരത്ത് കേടായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി വിദഗ്ധ സംഘമെത്തി

ഉത്തരേന്ത്യയിലെ കനത്ത പേമാരി: ഹിമാചലില്‍ മാത്രം 78 മരണം, 37 പേരെ കാണാനില്ല

മന്ത്രിതല ചര്‍ച്ച പരാജയം; നാളെ ബസ് സമരം, മാറ്റമില്ല

ശ്രീ പത്മനാഭനെ കാണാൻ ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസുമായി പോയി,ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments