ഗ്രേറ്റ്ഫാദറിലൂടെ റെക്കോര്‍ഡിട്ടു, ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ മമ്മൂട്ടി തന്നെ വരുന്നു !

Webdunia
തിങ്കള്‍, 8 മെയ് 2017 (09:51 IST)
ദി ഗ്രേറ്റ്ഫാദര്‍ മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രങ്ങളില്‍ ഒന്നാണ്. വ്യത്യസ്തമായ കഥയും അതിഗംഭീരമായ കഥാപാത്ര രൂപീകരണവും മമ്മൂട്ടി എന്ന താരത്തിന്‍റെ സ്റ്റൈലിഷ് പ്രകടനവും ഗ്രേറ്റ്ഫാദറിന്‍റെ സൂപ്പര്‍ വിജയത്തിന് കാരണമായി. എന്തായാലും ആ സിനിമ സ്ഥാപിച്ച റെക്കോര്‍ഡുകളെല്ലാം തകര്‍ക്കാന്‍ മമ്മൂട്ടി തന്നെ ഒരുങ്ങുകയാണ്.
 
ഗ്രേറ്റ് ‘ഫാദറി’ന് ശേഷം ‘അങ്കിള്‍’ അവതാരമാണ് ഇനി മമ്മൂട്ടിക്ക്. ‘അങ്കിള്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് ജോയ് മാത്യുവാണ് തിരക്കഥയെഴുതുന്നത്. സംവിധാനം ഗിരീഷ്.
 
'ഒരു കുടുംബം നേരിടേണ്ടിവരുന്ന അസാധാരണ സന്ദര്‍ഭമാണ് സിനിമയുടെ വിഷയം. മമ്മൂട്ടിയുടേത് ഏറെ പ്രത്യേകതകളുള്ള ഒരു വേഷമായിരിക്കും' - സംവിധായകന്‍ പറയുന്നു. 
 
“മമ്മൂട്ടി എത്തിയതോടെയാണ് ഈ പ്രോജക്ട് ശരിക്കും ഇപ്പോഴത്തെ രൂപം പ്രാപിച്ചത്. സാമൂഹികപ്രസക്തിയുള്ളതും ശക്തമായതുമായ ഒരു വിഷയമാണ്. ഒരു പതിനേഴുകാരി പെണ്‍കുട്ടിയെക്കുറിച്ച് ആലോചിക്കുക. അവളുടെ അച്ഛന്റെ സുഹൃത്താണ് ‘അങ്കിള്‍’. ഇപ്പോള്‍ ഇത്രമാത്രമേ പറയാനാവൂ” - ജോയ് മാത്യു പറയുന്നു.
 
'അങ്കിള്‍' ഒരു കുടുംബകഥയല്ല, മറിച്ച് കേരളത്തിന്റെ സാമൂഹിക - രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയുള്ളതാണ് - സംവിധായകന്‍ ഗിരീഷ് ദാമോദര്‍ പറയുന്നു. ഷട്ടര്‍ എന്ന ഹിറ്റിന് ശേഷം ജോയ് മാത്യു തിരക്കഥ രചിക്കുന്ന ചിത്രമാണ് അങ്കിള്‍. 

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍; കണ്ടെത്തിയത് ബീഹാറിലെ ആറുജില്ലകളില്‍

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments