Webdunia - Bharat's app for daily news and videos

Install App

ജോമോന്‍റെ സുവിശേഷങ്ങള്‍ കണ്ട വിനീത് ശ്രീനിവാസന്‍ ഞെട്ടിയോ?

ജോമോന്‍റെ സുവിശേഷങ്ങള്‍ വിനീത് ശ്രീനിവാസന്‍ കണ്ടു, ഇനിയെന്ത് സംഭവിക്കും?

Webdunia
ചൊവ്വ, 24 ജനുവരി 2017 (15:56 IST)
ജോമോന്‍റെ സുവിശേഷങ്ങള്‍ നല്ല രീതിയില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. റെക്കോര്‍ഡ് കളക്ഷനുമായി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന മോഹന്‍ലാല്‍ ചിത്രം കളിക്കുന്നുണ്ടെങ്കിലും ജോമോനും മികച്ച നേട്ടമുണ്ടാക്കാനാകുന്നുണ്ട്. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ ഈ സത്യന്‍ അന്തിക്കാട് സിനിമ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചുകഴിഞ്ഞു.
 
ഈ സിനിമയെപ്പറ്റി പ്രധാനമായി ഉയര്‍ന്നുകേട്ട ഒരു വിമര്‍ശനമായിരുന്നു കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ‘ജേക്കബിന്‍റെ സ്വര്‍ഗരാജ്യം’ എന്ന സിനിമയുമായുള്ള സാദൃശ്യം. ജോമോന്‍റെ സുവിശേഷങ്ങള്‍ ഈ വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്‍റെ റീമേക്കാണോ എന്ന് ചോദിച്ചവര്‍ വരെയുണ്ട്.
 
ജോമോന്‍റെ സുവിശേഷങ്ങള്‍ സാക്ഷാല്‍ വിനീത് ശ്രീനിവാസന്‍ കണ്ടാല്‍ എന്തായിരിക്കും പ്രതികരണം? തന്‍റെ സിനിമയുമായുള്ള സാദൃശ്യത്തേപ്പറ്റി വിനീത് എന്തായിരിക്കും പറയുക? ഈ ചോദ്യങ്ങള്‍ സ്വാഭാവികമാണ്. 
 
എന്നാലിതാ, വിനീത് ശ്രീനിവാസന്‍ ‘ജോമോന്‍റെ സുവിശേഷങ്ങള്‍’ കണ്ടതായാണ് പുതിയ റിപ്പോര്‍ട്ട്. കാണുകമാത്രമല്ല, തന്‍റെ അഭിപ്രായം പറയുകയും ചെയ്തിരിക്കുന്നു.
 
“അഭിനേതാക്കള്‍ തമ്മിലുള്ള കെമിസ്ട്രിയാണ് ജോമോനില്‍ ഏറെ ആകര്‍ഷകമായി തോന്നിയത്. ദുല്‍ക്കറും മുകേഷ് അങ്കിളും തമ്മിലുള്ള രംഗങ്ങള്‍ ഹൃദ്യമായി തോന്നി. വിദ്യാസാഗര്‍ സാറിന്‍റെ ബാക്ഗ്രൌണ്ട് സ്കോര്‍ ഒരുപാട് ഇഷ്ടപ്പെട്ടു” - വിനീത് എഫ്ബിയില്‍ എഴുതി. 

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments