Webdunia - Bharat's app for daily news and videos

Install App

തിരക്കേറിയ നടിയായതോടെ നിശ്ചയിച്ച വിവാഹം വേണ്ടെന്ന് വെച്ചു; നടി രജിഷയ്ക്കെതിരെ ഗുരുതര ആരോപണം

സംസ്ഥാന അവാർഡ് ലഭിച്ചതോടെ ഫോൺ വിളിച്ചാലും രജിഷ എടുക്കാതെയായി; രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം വേണ്ടെന്ന് വെച്ചു

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (11:26 IST)
അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷ വിജയൻ അഭിനയത്തിലേക്ക് വരുന്നത്. ചിത്രം ഹിറ്റായതോടെ താരത്തിന് നിരവധി ഓഫറുകളും ലഭിച്ചു തുടങ്ങി. പിന്നീട് ഇതേ ചിത്രത്തിലെ അഭിനയത്തിന് നടിക്ക് സംസ്ഥാന അവാർഡു കൂടി ലഭിച്ചതോടെ നടിയ്ക്ക് തലക്കനമായെന്നാണ് പാപ്പരാസികൾ പറയുന്നത്. കാരണവുമുണ്ട്.
 
സിനിമയിൽ തിരക്കേറിയതോടെ നിശ്ചയിച്ച വിവാഹത്തിൽ നിന്നും നടി പിന്മാറിയിരിക്കുകയാണ്. രണ്ടു വർഷത്തെ സൗഹൃദം പ്രണയമായപ്പോൾ രജിഷയുടെ വീട്ടുകാർ വിവാഹ നിശ്ചയം നടത്തിയിരുന്നു. കോഴിക്കോട് സ്വദേശിയും സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ ജോലിക്കാരനുമായ അശ്വിൻ മേനോനുമായുള്ള വിവാഹമാണ് വേണ്ടെന്ന് വെച്ചത്.
 
2016ലായിരുന്നു വിവാഹ നിശ്ചയം നടത്തിയിരുന്നത്. വിവാഹം വെണ്ടെന്ന് വെച്ചതിനു പിന്നിൽ നടിയാണെന്നാണ് സൂചനകൾ. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ വിവാഹിതയായാൽ അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയത്താൽ ആണത്രേ. അതേസമയം, പുരസ്കാരം ലഭിച്ചശേഷം അശ്വിൻ വിളിച്ചാൽ പോലും രജിഷ ഫോൺ എടുക്കാറില്ലെന്നും സുഹൃത്തുക്കൾ പറയുന്നു.

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments