Webdunia - Bharat's app for daily news and videos

Install App

തോപ്പില്‍ ജോപ്പന്‍ എങ്ങനെ ഇത്രയും വലിയ ഹിറ്റായി? !

തോപ്പില്‍ ജോപ്പന്‍റെ അസാധാരണ വിജയം നല്‍കുന്ന സന്ദേശമെന്ത്?

Webdunia
ബുധന്‍, 12 ഒക്‌ടോബര്‍ 2016 (14:23 IST)
തോപ്പില്‍ ജോപ്പന്‍ മമ്മൂട്ടിയുടെ മഹത്തായ സിനിമയൊന്നുമല്ല. ഒരു സാധാരണ കുടുംബ ചിത്രമാണ്. വലിയ ആക്ഷന്‍ സീക്വന്‍സുകളോ കാര്‍ ചേസോ കോടികളുടെ ആര്‍ഭാ‍ടമോ ചിത്രത്തിലില്ല. നല്ല പാട്ടുകള്‍ ഉണ്ട്. ഹൃദ്യമായ ഒരു കഥയുണ്ട്. പക്ഷേ, പടം മെഗാഹിറ്റായി മാറുകയാണ്. എന്താണ് തോപ്പില്‍ ജോപ്പന്‍റെ ഇത്രയും വലിയ വിജയത്തിന് പിന്നിലെ മാജിക്?
 
അത് മമ്മൂട്ടി ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് വേളയില്‍ മമ്മൂട്ടി പറഞ്ഞതുതന്നെയാണ് - തോപ്പില്‍ ജോപ്പന്‍ ഒരു കുടുംബത്തില്‍ കയറ്റാവുന്ന ചിത്രമാണ്!
 
ചിത്രത്തില്‍ ഒരു ദ്വയാര്‍ത്ഥ പ്രയോഗമില്ല. കുടുംബപ്രേക്ഷകരുടെ നെറ്റിചുളിക്കുന്ന ഐറ്റം ഡാന്‍സില്ല. ലളിതമായ കഥയും നല്ല നര്‍മ്മവും അഭിനേതാക്കളുടെ മികച്ച പ്രകടനവുമാണ് തോപ്പില്‍ ജോപ്പന് ഗുണമായത്. ഇതിന്‍റെ ക്രെഡിറ്റ് സംവിധായകനായ ജോണി ആന്‍റണിക്കും തിരക്കഥാകൃത്ത് നിഷാദ് കോയയ്ക്കും അവകാശപ്പെട്ടതാണ്.
 
കുടുംബപ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതോടെ അണിയറപ്രവര്‍ത്തകര്‍ പോലും അമ്പരക്കുന്ന രീതിയിലുള്ള വിജയമാണ് ജോപ്പന് ഉണ്ടാകുന്നത്. ആറുകോടി മുതല്‍ മുടക്കിലൊരുങ്ങിയ തോപ്പില്‍ ജോപ്പന്‍ 10 കോടി കളക്ഷനിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. 
 
ചിത്രം തിയേറ്ററില്‍ നാലുദിവസം പിന്നിട്ടപ്പോള്‍ നേടിയ കളക്ഷന്‍ 8.43 കോടി രൂപയായിരുന്നു. വിതരണക്കാരുടെ വിഹിതമായി അപ്പോള്‍ത്തന്നെ നാലുകോടിക്ക് മേല്‍ തുക നേടിക്കഴിഞ്ഞു. തോപ്പില്‍ ജോപ്പന്‍ 10 ദിവസം പൂര്‍ത്തിയാകുമ്പോഴേക്കും കോടികളുടെ ലാഭം നിര്‍മ്മാതാവിനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
 
മമ്മൂട്ടിയുടെ ജോപ്പന്‍ അച്ചായന്‍, സ്നേഹത്തിന്‍റെയും തമാശയുടെയും കാര്യത്തില്‍ മമ്മൂട്ടിയുടെ മറ്റ് അച്ചായന്‍ കഥാപാത്രങ്ങളെ കടത്തിവെട്ടുകയാണ്. സലിംകുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവര്‍ ഫുള്‍ ഫോമില്‍ തിരിച്ചെത്തി എന്നതും തോപ്പില്‍ ജോപ്പനെ മഹാവിജയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ‘ഇതാണ് കാവ്യനായകന്‍’ എന്ന ടൈറ്റില്‍ സോംഗ് തരംഗമായി മാറിയതും ജോപ്പന് ഗുണം ചെയ്തു.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലിനെ നേരിടാന്‍ ചൈനയുടെ ജി-10സി യുദ്ധവിമാനങ്ങള്‍ ഇറാന്‍ വാങ്ങുന്നു; റഷ്യയുമായുള്ള കരാര്‍ റദ്ദാക്കി

ട്രംപിന്റെ വാദം കള്ളം, ആ സമയത്ത് ഞാന്‍ റൂമില്‍ ഉണ്ടായിരുന്നു: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

Air India: അഹമ്മദബാദ് വിമാന ദുരന്തത്തിനു പിന്നാലെ മറ്റൊരു എയര്‍ ഇന്ത്യ വിമാനം 900 അടി താഴേക്ക് പോയി; അന്വേഷണം !

നടന്‍ ബാലചന്ദ്രമേനോനെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസ്; നടി മിനു മുനീര്‍ അറസ്റ്റില്‍

Minu Muneer Arrested: ബാലചന്ദ്ര മേനോനെ അപകീര്‍ത്തിപ്പെടുത്തി; നടി മീനു മുനീര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments