Webdunia - Bharat's app for daily news and videos

Install App

തോപ്പില്‍ ജോപ്പന്‍ ഒരു തുടക്കം മാത്രം!

തോപ്പില്‍ ജോപ്പന്‍ തുടങ്ങിവച്ചു, ഇനി ബോക്സോഫീസില്‍ മമ്മൂട്ടിയുടെ ദിനങ്ങള്‍ !

Webdunia
വ്യാഴം, 24 നവം‌ബര്‍ 2016 (14:56 IST)
തോപ്പില്‍ ജോപ്പന്‍ 50 ദിവസം കടന്ന് മുന്നേറുമ്പോള്‍ ആരാധകര്‍ക്ക് അത് ഉത്സവാവേശമാണ് സമ്മാനിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ജോപ്പന്‍. സര്‍വ്വായുധങ്ങളുമായി അലറിവിളിച്ച് പാഞ്ഞടുക്കുന്ന ആയിരക്കണക്കിന് ശത്രു സൈനികരെ ഒറ്റയ്ക്ക് നിന്ന് പോരാടി വിജയം കാണുന്ന യോദ്ധാവിന്‍റെ മുഖമാണ് ഇന്ന് തോപ്പില്‍ ജോപ്പനുള്ളത്. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തോട് ഏറ്റുമുട്ടാന്‍ ഏറെ ആയുധങ്ങളൊന്നും ജോപ്പന്‍റെ പക്കല്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ഒരേയൊരു സത്യം മാത്രം - തോപ്പില്‍ ജോപ്പന്‍ ലാളിത്യമുള്ള ഒരു നല്ല സിനിമയാണ്.
 
പുലിമുരുകന്‍റെ ശക്തനായ എതിരാളി എന്ന നിലയിലാണ് തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി സിനിമ മലയാള പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായത്. സാധാരണഗതിയില്‍ പുലിമുരുകന്‍ പോലെ ഒരു വലിയ ഹിറ്റ് സംഭവിക്കുമ്പോള്‍ കൂടെ റിലീസ് ചെയ്യുന്ന സിനിമകള്‍ അപ്രസക്തമാകുകയാണ് പതിവ്. എന്നാല്‍ തോപ്പില്‍ ജോപ്പന്‍റെ കാര്യത്തില്‍ അത് സംഭവിച്ചില്ല. നിഷാദ് കോയയുടെ മികച്ച തിരക്കഥയില്‍ ഒന്നാന്തരമൊരു ഫാമിലി എന്‍റര്‍ടെയ്നറായിരുന്നു ജോണി ആന്‍റണി സമ്മാനിച്ചത്. തോപ്പില്‍ ജോപ്പന്‍ ആരാധകരും പ്രേക്ഷകരും ഏറ്റെടുത്തതോടെ കൃത്യം നാലാം ദിവസം നിര്‍മ്മാതാവിന് മുടക്കുമുതല്‍ തിരികെക്കിട്ടി. അന്തസാര്‍ന്ന വിജയം നേടി തലയുയര്‍ത്തി നിന്നു തോപ്പില്‍ ജോപ്പന്‍.
 
തോപ്പില്‍ ജോപ്പന്‍ അമ്പതുദിവസം പിന്നിട്ടും യാത്ര തുടരുകയാണ്. നര്‍മ്മത്തില്‍ പൊതിഞ്ഞ ലളിതമായ കുടുംബചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായാണ് ജോണി ആന്‍റണിയും മമ്മൂട്ടിയും നിഷാദ് കോയയും ചേര്‍ന്ന് തോപ്പില്‍ ജോപ്പന്‍ സൃഷ്ടിച്ചത്. 
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമൊന്നുമല്ല തോപ്പില്‍ ജോപ്പന്‍. അത്തരം അവകാശവാദവുമില്ല. പക്ഷേ, മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് ഈ സിനിമ. ഇതൊരു തുടക്കമാണെന്നാണ് മമ്മൂട്ടി ആരാധകരുടെ അഭിപ്രായം. കാരണം ഇനി വരാനുള്ളത് ദി ഗ്രേറ്റ് ഫാദറാണ്. ആ സിനിമ എന്തായിരിക്കുമെന്നുള്ള ആകാംക്ഷയിലാണ് ഇന്ന് മലയാള സിനിമാസ്വാദകര്‍. എന്തായാലും 100 കോടി ക്ലബിലേക്കുള്ള മമ്മൂട്ടിയുടെ ചുവടുവയ്പ്പായി ആ പടം മാറുമെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Vedan: എന്റെ മദ്യപാനവും പുകവലിയും മോശം ഇന്‍ഫ്‌ളുവന്‍സാണെന്ന് അറിയാം, നല്ലൊരു മനുഷ്യനായി മാറാന്‍ ശ്രമിക്കാം: വേടന്‍

Rapper Vedan: മനഃപൂർവം തെറ്റ് ചെയ്തിട്ടില്ല, പുലിപ്പല്ല് കേസിൽ വേടന് ഉപാധികളോടെ ജാമ്യം

ആര്‍ബിഐയുടെ പുതിയ എടിഎം നിയമം: ഇനി 500 രൂപ നോട്ടുകള്‍ ലഭിക്കില്ലേ?

പുലിപ്പല്ല് മാല കേസില്‍ റാപ്പര്‍ വേടന് ജാമ്യം അനുവദിച്ച് കോടതി; ജാമ്യാപേക്ഷയെ എതിര്‍ത്ത് വനം വകുപ്പ്

PM Modi Kerala Visit: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം, തിരുവനന്തപുരം നഗരത്തിൽ നാളെ ഉച്ച മുതൽ ഗതാഗത നിയന്ത്രണം, പൂർണ്ണവിവരങ്ങൾ

അടുത്ത ലേഖനം
Show comments