Webdunia - Bharat's app for daily news and videos

Install App

ദിലീപിനായി കാവ്യയും മഞ്ജുവും കലഹിച്ചു, ജനപ്രിയന്റെ മുന്നില്‍ വെച്ച് മഞ്ജു കാവ്യയുടെ മുഖത്തടിച്ചു! - വെളിപ്പെടുത്തലുമായി പല്ലിശ്ശേരി

ദിലീപിന്റെ മുന്നില്‍ വെച്ച് കാവ്യയെ മഞ്ജു തല്ലി! - ആരും അറിയാതെ പോയ ആ സംഭവം തുറന്നു പറഞ്ഞ് പല്ലിശ്ശേരി

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (15:26 IST)
ദിലിപ് - മഞ്ജു വാര്യര്‍ വിവാഹ ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണം നടി കാവ്യ മാധവന്‍ ആണെന്ന് രഹസ്യമായ അടക്കം‌പറച്ചില്‍ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യം പരസ്യമായി തുറന്നു പറഞ്ഞത് സിനിമ മംഗളത്തിന്റെ എഴുത്തുകാരന്‍ പല്ലിശ്ശേരി ആയിരുന്നു. ദിലീപ് കഥകള്‍ വായിക്കാന്‍ ആകാംഷയോടെ കാത്തിരുന്നവരും ഉണ്ട്. ഇപ്പോഴിതാ, മഞ്ജു - കാവ്യ സുഹൃദ്ബന്ധം തകര്‍ന്നതും ഇരുവരും തമ്മില്‍ കലഹം ഉണ്ടായിട്ടുണ്ടെന്നും പല്ലിശ്ശേരി തുറന്നെഴുതുന്നു.
 
പല്ലിശേരി ഈ സംഭവം വിശദീകരിക്കുന്നത് ഇങ്ങനെയാണ് - വര്‍ഷങ്ങളായി എനിക്കു പരിചയമുള്ള ഇന്‍ഫോര്‍മര്‍ നല്‍കിയ വാര്‍ത്ത വളരെ വൈകിയാണെങ്കിലും എഴുതുകയാണ്. പ്രശ്‌സതനായ ഒരു സംവിധായകന്റെ സിനിമ ലൊക്കേഷനില്‍ വെച്ചാണ് സംഭവം നടക്കുന്നത്. സിനിമയിലെ ഒരു പാട്ടെടുക്കാന്‍ ദിലീപിന്റെ ആത്മസുഹൃത്തായ സംവിധായകനെയാണ് അയച്ചത്. ചിത്രത്തില്‍ കാവ്യയും അഭിനയിക്കുന്നുണ്ട്. ലൊക്കേഷനില്‍ ഉള്ളവര്‍ ഇരുവരെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍, അവര്‍ മാത്രം ഇക്കാര്യം അറിഞ്ഞില്ല. 
 
ഷൂട്ടിങ് കഴിഞ്ഞ് നായകനും നായികയും ചില പ്രത്യേക കാര്യങ്ങള്‍ സംസാരിക്കുന്നതിനായി മുറിയിലേക്ക് പോയി. ഇക്കാര്യം ലൊക്കേഷനില്‍ ഉള്ളവര്‍ മഞ്ജുവിനെ അറിയിക്കുന്നു. മഞ്ജു ലൊക്കേഷനില്‍ എത്തുന്നു. നായികയെ അടിക്കുന്നു. ഭര്‍ത്താവുമായി വഴക്കിടുന്നു. ദിലീപിന്റെ മുന്നില്‍ വെച്ചാണ് മഞ്ജു കാവ്യയെ തല്ലിയതെന്നും പല്ലിശ്ശേരി വ്യക്തമാക്കുന്നുണ്ട്. ഈ ഒരു സംഭവത്തിന് ശേഷമാണ് കാവ്യയും മഞ്ജുവും ബന്ധശത്രുക്കള്‍ ആയതെന്നത് പരമമായ സത്യമാണെന്ന് പല്ലിശ്ശേരി എഴുതുന്നു. 
 
കാവ്യ -ദിലീപ് ബന്ധത്തെ കുറിച്ച് 2014 സെപ്റ്റംബറില്‍ പുറത്തുവന്ന ലേഖനത്തില്‍ പല്ലേശേരി തുറന്നുപറയുകയായിരുന്നു. സിനിമാലോകത്ത് ഉറ്റ ബന്ധങ്ങളുള്ള പല്ലിശേരിയുടെ തുറന്നുപറച്ചില്‍ സൈബര്‍ ലോകത്ത് കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രവാദിനികളെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരെ ജനക്കൂട്ടം കൊലപ്പെടുത്തി; സംഭവം ബീഹാറില്‍

Nipah Virus: സംസ്ഥാനത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേര്‍, ഹൈറിസ്‌ക് വിഭാഗത്തില്‍ 27 പേര്‍

വൃദ്ധസദനത്തിലെ പ്രണയം; വിജയരാഘവനും സുലോചനയും ഇനി ഒന്നിച്ച്, വിവാഹം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം

പാക് ചാരവൃത്തി ആരോപിക്കപ്പെട്ട് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സര്‍ക്കാര്‍ ക്ഷണപ്രകാരം; വിവരാവകാശ രേഖകള്‍

വെള്ളപ്പൊക്കത്തില്‍ ഹിമാചലിലെ സഹകരണ ബാങ്ക് മണ്ണിനടിയില്‍; കോടികളുടെ സ്വര്‍ണത്തിനും പണത്തിനും കാവല്‍ നിന്ന് ജനങ്ങള്‍

അടുത്ത ലേഖനം
Show comments