Webdunia - Bharat's app for daily news and videos

Install App

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരിക്കും രാമലീല!

Webdunia
വ്യാഴം, 20 ജൂലൈ 2017 (16:24 IST)
പുലിമുരുകനെ മറക്കാറായിട്ടില്ലല്ലോ മലയാളികൾക്ക്? അതുകൊണ്ട് ടോമിച്ചൻ മുളകുപ്പാടം എന്ന നിർമ്മാതാവിന്റെ രീതികളും ഓർമ്മ കാണും. പുലിമുരുകന് പത്രങ്ങളിൽ ഫുൾ പേജ് പരസ്യം നൽകി ഏവരെയും ഞെട്ടിച്ച ആ മാർക്കറ്റിംഗ് മികവ് ഇനി കൂടുതൽ കാണാനിരിക്കുന്നതേയുള്ളൂ. ടോമിച്ചൻറെ ഏറ്റവും പുതിയ സിനിമ 'രാമലീല' അകപ്പെട്ടിരിക്കുന്ന പ്രതിസന്ധി അറിയാമല്ലോ. അത് മറികടക്കാനുള്ള തന്ത്രങ്ങൾ അണിയറയിൽ രൂപം കൊള്ളുകയാണെന്നാണ് റിപ്പോർട്ടുകൾ.
 
ദിലീപിൻറെ ഡബ്ബിംഗ് ഉൾപ്പടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇനിയും തീരാനുണ്ട്. ദിലീപിന് ജാമ്യം ലഭിക്കുമ്പോൾ ഡബ്ബിംഗ് പൂർത്തിയാക്കാനാണ് തീരുമാനം. അതിന് ശേഷം വ്യക്തമായ പ്ലാനോടെ റിലീസ് ചെയ്യും. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത രാമലീല ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ ഇപ്പോഴും വിശ്വസിക്കുന്നത്. അതിന് വ്യക്തമായ കാരണവുമുണ്ട്.
 
മലയാളാ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള മാർക്കറ്റിംഗ് തന്ത്രങ്ങളാണ് രാമലീലയ്ക്കായി ടോമിച്ചൻ മുളകുപ്പാടം പ്ലാൻ ചെയ്യുന്നത്. അതിൻറെ ആദ്യപടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പുതിയ ടീസർ. 'ഞാൻ തന്നെ പ്രതിയാകണമെന്ന് ആർക്കൊക്കെയോ നിർബന്ധമുള്ളതുപോലെ' എന്ന് ദിലീപ് പറയുന്ന, സഹതാപമുണർത്തുന്ന രീതിയിൽ എഡിറ്റ് ചെയ്ത ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ഈ ടീസർ വൻ ഹിറ്റായി മാറുകയും ചെയ്തിരിക്കുന്നു.
 
ദിലീപിന് ജാമ്യം കിട്ടിക്കഴിഞ്ഞാലും വ്യക്തമായ പ്ലാനിംഗോടെ സമയമെടുത്ത് റിലീസ് ചെയ്യാനാണ് തീരുമാനമെന്നറിയുന്നു. മിക്കവാറും ഓണം റിലീസായി രാമലീല എത്താനാണ് സാധ്യത. അതിനുമുമ്പ് പരമാവധി പരസ്യപരിപാടികൾ ചിത്രത്തിനായി ഒരുക്കും. യഥാർത്ഥത്തിൽ ഈ പ്രതിസന്ധി ചിത്രത്തെ വൻ വിജയമാക്കി മാറ്റാൻ സഹായിക്കുമെന്നും സൂചനയുണ്ട്. സച്ചി തിരക്കഥയെഴുതിയ രാമലീലയ്ക്ക് ബജറ്റ് 15 കോടി രൂപയാണ്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

അടുത്ത ലേഖനം
Show comments