Webdunia - Bharat's app for daily news and videos

Install App

ദുല്‍ക്കര്‍ സല്‍മാന്‍ മെഗാസ്റ്റാറുകള്‍ക്ക് ഭീഷണി !

ദുല്‍ക്കര്‍ ചുവടുറപ്പിക്കുന്നു, മെഗാസ്റ്റാറുകള്‍ അങ്കലാപ്പില്‍ !

രോഹിത് വേണു
വെള്ളി, 28 ഒക്‌ടോബര്‍ 2016 (19:01 IST)
മലയാള സിനിമയില്‍ ദുല്‍ക്കര്‍ സല്‍മാന്‍ പുതിയ താരരാജാവാകുകയാണ്. മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള യുവതാരമായി ദുല്‍ക്കര്‍ സിംഹാസനം ഉറപ്പിച്ചുകഴിഞ്ഞു. ഇപ്പോള്‍ 75 ലക്ഷം പ്രതിഫലമുള്ള ദുല്‍ക്കറിന്‍റെ പ്രതിഫലം ഒരു കോടിയിലേക്ക് ഉടനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
സത്യന്‍ അന്തിക്കാടിന്‍റെയും അമല്‍ നീരദിന്‍റെയും സിനിമകളിലാണ് ദുല്‍ക്കര്‍ സല്‍മാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. സത്യന്‍ അന്തിക്കാടിനൊപ്പമുള്ള ജോമോന്‍റെ വിശേഷങ്ങള്‍ തീര്‍ത്തും ഒരു കുടുംബ ചിത്രമാണ്. ന്യൂജനറേഷന്‍ കെട്ടുപാടുകളില്‍ നിന്ന് സര്‍വ്വസമ്മതനായ താരമായി മാറാനുള്ള ദുല്‍ക്കറിന്‍റെ തീരുമാനപ്രകാരമാണ് സത്യന്‍ ചിത്രം വരുന്നത്.
 
ചാര്‍ളി എന്ന മെഗാഹിറ്റോടെയാണ് യുവതാരങ്ങളില്‍ ഒന്നാം സ്ഥാനത്തേക്ക് ദുല്‍ക്കര്‍ എത്തുന്നത്. അതിന് ശേഷമെത്തിയ കമ്മട്ടിപ്പാടം ദുല്‍ക്കറിന്‍റെ താരമൂല്യം കുത്തനെ ഉയര്‍ത്തി. ഒരു നടന്‍ എന്ന നിലയില്‍ ഏറെ പാകത വന്ന പ്രകടനം കമ്മട്ടിപ്പാടത്തില്‍ കാഴ്ചവച്ചതോടെ അടുത്ത മെഗാസ്റ്റാര്‍ പദവിയിലേക്കും ദുല്‍ക്കറിന് ചവിട്ടുപടിയായി.
 
അമല്‍ നീരദിന്‍റെ ആക്ഷന്‍ ചിത്രം കഴിഞ്ഞാല്‍ ലാല്‍ ജോസിന്‍റെ ഒരു ഭയങ്കര കാമുകനാണ് ദുല്‍ക്കറിന്‍റേതായി വരുന്ന പടം. ചാര്‍ലിക്ക് ശേഷം ഉണ്ണി ആര്‍ എഴുതുന്ന തിരക്കഥയാണ് ഒരു ഭയങ്കര കാമുകന്‍. ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പിന്നീട് ദുല്‍ക്കര്‍ അഭിനയിക്കുക.
 
ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിനും സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിനും ദുല്‍ക്കര്‍ സല്‍മാന്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. ‘OTTO' ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകളുടെ അംബാസിഡര്‍ കൂടിയാണ് ദുല്‍ക്കര്‍ ഇപ്പോള്‍.
 
വളരെ ശ്രദ്ധിച്ചുള്ള ചുവടുവയ്പ്പുകളാണ് കരിയറില്‍ ദുല്‍ക്കര്‍ നടത്തുന്നത്. മണിരത്നത്തിന്‍റെ ‘ഓകെ കണ്‍‌മണി’ക്ക് ശേഷം മറ്റ് അന്യഭാഷാ ചിത്രങ്ങളിലൊന്നും ദുല്‍ക്കര്‍ അഭിനയിച്ചിട്ടില്ല. വലിയ സംവിധായകരുടെ ഗംഭീര പ്രൊജക്ടുകള്‍ക്കായാണ് ദുല്‍ക്കര്‍ അന്യഭാഷയില്‍ നിന്ന് കാത്തിരിക്കുന്നത്. ദുല്‍ക്കറിന്‍റെ സിനിമാ സെലക്ഷനിലും കരിയര്‍ പ്ലാനിംഗിലും മമ്മൂട്ടിയുടെ മേല്‍‌നോട്ടമുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ മകളെ ക്രൂരമായി മര്‍ദ്ദിക്കുന്നത് ഭാര്യയ്ക്ക് വേണ്ടിയുള്ള പ്രാങ്ക് വീഡിയോ: പ്രതിയുടെ മൊഴി

മുംബൈയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കണം: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കത്ത് നല്‍കി ശിവസേന നേതാവ്

മലപ്പുറത്ത് കനത്ത മഴ: നാളെ മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

High Alert: കടലില്‍ വീണ കാര്‍ഗോ തൊടരുത്; കോസ്റ്റ് ഗാര്‍ഡിന്റെ മുന്നറിയിപ്പ്

40 വര്‍ഷത്തിനിടെ പാക് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 20000ലധികം ഇന്ത്യക്കാര്‍: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ

അടുത്ത ലേഖനം
Show comments